അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ വിജയത്തിന് അരികെ എത്തി. നിലവിൽ ബൈഡൻ 264 ഇലക്ടറൽ വോട്ടുകൾ ഉറപ്പിച്ചു. മുന്നിട്ട് നിൽക്കുന്ന നൊവാഡയിലെ ആറ് ഇലക്ടറൽ വോട്ട് കൂടി സ്വന്തമായാൽ 270 എന്ന മാജിക്കൽ നമ്പർ ബൈഡന് പൂർത്തിയാക്കാനാകും. നിലവിൽ നൊവാഡയിൽ 8200 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് ബൈഡനുള്ളത്
ബൈഡൻ യുഎസ് പ്രസിഡന്റാകും എന്ന് തന്നെയാണ് അമേരിക്കയിൽ നിന്നും വരുന്ന സൂചനകൾ. ട്രംപിന്റെ തെറ്റായ നയങ്ങൾ തിരുത്തുമെന്നും ബൈഡൻ വ്യക്തമാക്കിയിട്ടുണ്ട്. പാരീസ് ഉടമ്പടിയിൽ നിന്ന് പിൻമാറിയ നടപടിയും റദ്ദാക്കും.
അതേസമയം വോട്ടെണ്ണൽ നിർത്തണമെന്നാവശ്യപ്പെട്ട് ട്രംപ് മിഷിഗൺ കോടതിയിലും സുപ്രീം കോടതിയിലും ഹർജി നൽകി. ഡെമോക്രാറ്റുകൾ ജനാധിപത്യ പ്രക്രിയ തകർത്തുവെന്നും ആസൂത്രിത അട്ടിമറി നടത്തിയെന്നുമാണ് ആരോപണം. അതേസമയം ട്രംപിന്റെ നിരവധി ട്വീറ്റുകൾ ട്വിറ്റർ തന്നെ ഡിലീറ്റ് ചെയ്തു. തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് വിശദീകരിച്ചാണ് ട്വീറ്റുകൾ കളഞ്ഞത്.