കൽപ്പറ്റ. : ഇന്നലെ വയനാട്ടിലെ ബാണാസുരൻ മലയിൽ നടന്ന മാവോയിസ്റ്റ് ഏറ്റുമുട്ടൽ ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്ന് വയനാട് ജില്ലാ പോലീസ് മേധാവി ജി പൂങ്കുഴലി. കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജില്ലാ പോലീസ് മേധാവി. മാവോയിസ്റ്റ് സംഘത്തിലുണ്ടായിരുന്ന ആരെയും തിരിച്ചറിഞ്ഞിട്ടില്ലെന്നും, നിലവിൽ ആരും കസ്റ്റഡിയിൽ ഇല്ലെന്നും സംഭവം നടന്ന സ്ഥലത്ത് നിന്നും രക്ത സാമ്പിൾ പരിശോധിക്കുന്നുണ്ടെന്നും ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലി അറിയിച്ചു. .മാറ്റാർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്നും വ്യക്തമല്ല.സ്ത്രീകളാരും സംഘത്തിൽ ഉണ്ടായിരുന്നില്ല.രാവിലെ ഒമ്പതേകാലോട് കൂടിയാണ് പോലീസുമായി ഏറ്റുമുട്ടൽ ഉണ്ടായത്.സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തുന്നവരെ കുറിച്ച് അറിയിക്കാൻ സമീപ ജില്ലകളിൽ നിർദ്ദേശം നൽകിയിട്ടുണ്ട്. 18 അംഗങ്ങളാണ് തണ്ടർബോൾട്ട് സംഘത്തിൽ ഉണ്ടായിരുന്നത്.വേൽമുരുകന്റെ പേരിൽ ഏഴ് യു എ പി.എ. കേസുകൾ വയനാട്ടിൽ നിലവിലുണ്ട്.ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്. പി. ബെന്നിക്കാണ് അന്വേഷണ ചുമതല.മാവോയിസ്റ്റ് സംഘത്തിലെ ഭൂരിഭാഗം പേരുടെയും കൈയിൽ ആയുധങ്ങൾ ഉണ്ടായിരുന്നു.വേൽമുരുകനാണ് ആയുധ പരിശീലനം നൽകിയ നേതാവ് .സ്ഥലത്ത് നിന്നും കണ്ടെത്തിയ രക്ത സാമ്പിളുകൾ പരിശോധിച്ച് വരികയാണ്. ഒഡീഷ്യയിലും തമിഴ്‌നാട്ടിലും ഇയാൾക്കെതിരെ കേസുകൾ ഉണ്ടന്നും എസ്.പി. പറഞ്ഞു. .മാധ്യമ പ്രവർത്തകരുടെ സുരക്ഷയെ മുൻ നിർത്തിയാണ് ഇന്നലെ വനത്തിലേക്ക് മാധ്യമ പ്രവർത്തകർക്ക് പ്രവേശനം നൽകാതിരുന്നതെന്നും അവർ വിശദീകരിച്ചു..
The Best Online Portal in Malayalam