വയനാട് ബാണാസുര മലയിൽ മാവോയിസ്റ്ററ്റിൻ്റെ മരണം സ്ഥിരീകരിച്ച് എസ്.പി.ജി പൂങ്കുഴലി

വെള്ളമുണ്ട: വയനാട്ടിൽ മാവോയിസ്റ്റുകളും പൊലീസും തമ്മിൽ ഏറ്റുമുട്ടി കൊല്ലപ്പെട്ടയാൾ മാവോയിസ്റ്റ് കബനീദളത്തിൽ ഉൾപ്പെട്ടയാളാണെന്ന നിഗമനത്തിലാണ് പൊലീസ്. ബപ്പന മല ആദിവാസി കോളനിക്ക് സമീപത്ത് വച്ചാണ് വെടിവെപ്പ് നടന്നതെന്നാണ് പൊലീസ് നൽകുന്ന വിവരം.
മാവോയിസ്റ്റ് പോലീസ് ഏറ്റ് മുട്ടലിൽ മരണം സ്ഥിരീകരിച്ച് എസ് പി. സംഘത്തിൽ ആറ് പേരെന്ന് വയനാട് എസ് പി ജി പൂങ്കുഴലി പറഞ്ഞു.മാവോയിസ്റ്റുകൾ ആദ്യം തണ്ടർബോൾട്ടിനെ ആക്രമിക്കാൻ ശ്രമിച്ചു.അതേ തുടർന്ന് വെടിവെപ്പുണ്ടായി.സംഘത്തിലുണ്ടായിരുന്ന അഞ്ച് പേർ ചിതറിയോടി.കൊല്ലപ്പെട്ടത് തമിഴ്നാട് സ്വദേശിയെന്നാണ് സൂചന.

വെടിവെപ്പ് നടന്ന പടിഞ്ഞാറത്തറ – വെള്ളമുണ്ട മേഖലയിൽ സ്ഥിരമായി മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്നാണ് ലോക്കൽ പൊലീസും നാട്ടുകാരും വ്യക്തമാക്കുന്നത് . ഒരു വർഷം മുമ്പ് മാവോയിസ്റ്റുകൾ ഇവിടെ എത്തിയിരുന്നു .ഇപ്പോൾ മാവോയിസ്റ്റ് കൊല്ലപ്പെട്ട സ്ഥലത്തിനു സമീപം മൂന്നു മാസങ്ങൾക്ക് മുമ്പ് പല വീടുകളിലും ഇവർ എത്തിയിരുന്നതായും നാട്ടുകാരൻ കൂടിയായ സിബി ജോസഫ് സ്പോട്ട് ന്യൂസിനോട് പ്രതികരിച്ചു.
മാവോസ്റ്റ് സാന്നിധ്യം അറിഞ്ഞതോടെ ഇവിടെ തണ്ടർബോൾട്ടിൻ്റെ തിരച്ചിൽ ശക്തമാക്കിട്ടുണ്ടായിരുന്നു.
ഇടിമുഴക്കം പോലുള്ള ശബ്ദമാണ് പ്രദേശത്തു നിന്ന് കേട്ടത് എന്നാൽ അവിടെ അടുത്ത് വീട് പണി നടക്കുന്ന ഇടത്ത് കല്ല് ഇറക്കിയതാണെന്ന് കരുതിയത്. പിന്നീടാണ് സംഭവം അറിഞ്ഞതെന്നും രണ്ട് മിനിറ്റോളം ഈ ശബ്ദം കേട്ടതായും സിബി പറയുന്നു..
അതേസമയം ഏറ്റുമുട്ടൽ കഴിഞ്ഞ് മണിക്കൂറുകൾ കഴിഞ്ഞിട്ടും ഇതുവരേയും സംഭവസ്ഥലത്തേക്ക് പൊലീസ് ആരേയും കടത്തി വിട്ടിട്ടില്ല. നാട്ടുകാരേയും മാധ്യമപ്രവർത്തകരേയും പൊലീസ് തടഞ്ഞിരിക്കുകയാണ്. കാപ്പികളത്ത് വച്ചാണ് പൊലീസ് മാധ്യമപ്രവർത്തകരെ തടഞ്ഞത്.മേഖലയില്‍ മൊബൈല്‍ ഫോണിന് റേഞ്ചില്ലെന്നും, സാറ്റലൈറ്റ് ഫോണ്‍ വഴിയാണ് പോലീസ് ആസ്ഥാനത്ത് നിന്നും തണ്ടര്‍ ബോള്‍ട്ട് സംഘവുമായി ആശയവിനിമയം നടത്തുന്നതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഈ സർക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് നാലാം തവണയാണ് പൊലീസ്-മാവോയിസ്റ്റ് ഏറ്റുമുട്ടൽ നടക്കുന്നത്. അട്ടപ്പാടിയിലെ മഞ്ചക്കണ്ടി, മലപ്പുറം ജില്ലയിലെ നിലമ്പൂർ, വയനാട് ജില്ലയിലെ തന്നെ വൈത്തിരി എന്നിവിടങ്ങളിൽ നേരത്തേ ഏറ്റുമുട്ടലുകൾ നടന്നിരുന്നു. മഞ്ചക്കട്ടിയിലെ വെടിവയ്പ്പിൽ നാലും നിലമ്പൂരിൽ രണ്ടും വൈത്തിരി ഉപവൻ റിസോർട്ടിൽ മാവോയിസ്റ്റ് ആയ കെ ടി . ജലീൽ കൊല്ലപ്പെട്ട് ഒന്നര വർഷം പൂർത്തിയാകുമ്പോഴാണ് അടുത്ത മാവോയിസ്റ്റ് വേട്ട വയനാട്ടിൽ നടക്കുന്നത്.