തണ്ടർ ബോൾട്ടിന്റെ വെടിവെപ്പിൽ മരിച്ച വേൽമുരുകന്റെ മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടുപോയി
കൽപ്പറ്റ : തണ്ടർ ബോൾട്ടിന്റെ വെടിവെപ്പിൽ മരിച്ച വേൽമുരുകന്റെ മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടുപോയി. കൊല്ലപ്പെട്ടത് വേൽമുരുകനാണോ എന്ന് സ്ഥിരീകരിക്കാൻ ഡി.എൻ.എ. . പരിശോധന നടത്തുെമെന്നന് വയനാട് ജില്ല പോലീസ് മേധാവി. ബന്ധുക്കൾ ഇത് വരെ സമീപിച്ചില്ല. സുരക്ഷാ കാരണങ്ങൾ മുൻ നിർത്തിയാണ് മാധ്യമങ്ങളെ കയറ്റി വിടാതിരുന്നത്. ഒരാൾക്ക് പരിക്കേറ്റത് സംബന്ധിച്ച് വ്യക്തതയില്ല. പൊലീസിൽ ആർക്കും പരിക്കില്ല. ബാലിസ്റ്റിക് വിദഗ്ധർ സംഘം പരിശോധന നടത്തും. നാളെയും മേഖലയിൽ തിരച്ചിൽ നടക്കുെമെന്നും വയനാട് എസ്. പി. ജി. പൂങ്കുഴലി പറഞ്ഞു.