കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ തിരുവനന്തപുരം വനിതാ പോലീസ് കേസെടുത്തു. സോളാർ കേസിലെ പരാതിക്കാരി നൽകിയ പരാതിയെ തുടർന്നാണ് കേസ്. മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ സോളാർ കേസ് പരാതിക്കാരി വനിതാ കമ്മീഷനും ഡിജിപിക്കും പരാതി നൽകിയിരുന്നു.
മുല്ലപ്പള്ളിയുടെ ഖേദപ്രകടനം കണക്കിലെടുക്കുന്നില്ല. തന്നെ മോശം വാക്കുകൾ ഉപയോഗിച്ച് അപമാനിച്ചെന്നും ഇവർ പറയുന്നു. ‘ഒരു അഭിസാരികയെ ഇറക്കി നാണംകെട്ട കളിക്ക് ഇടത് സർക്കാർ ശ്രമിക്കുകയാണ്. ഇതുകൊണ്ട് രക്ഷപ്പെടാമെന്ന് സർക്കാർ കരുതേണ്ട. സംസ്ഥാനം മുഴവൻ നടന്ന് പീഡിപ്പിക്കപ്പെട്ടു എന്ന് പറഞ്ഞ ഒരു സ്ത്രീയെ ആരും വിശ്വസിക്കില്ല. ബലാത്സംഗത്തിനിരയായ ആത്മാഭിമാനമുള്ള സ്ത്രീ മരിക്കും’ എന്നായിരുന്നു കോൺഗ്രസ് സംസ്ഥാന പ്രസിഡന്റിന്റെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ