മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്കെതിരായ പരാമർശത്തിൽ നടി കങ്കണ റണാവത്തിനെതിരെ കേസെടുത്തു. മുംബൈ വിക്രോളി പോലീസ് ആണ് കേസെടുത്തത്. മുംബൈയിലെ തന്റെ ഓഫീസ് കോർപറേഷൻ അധികൃതർ പൊളിച്ചതിന് പിന്നാലെ ഉദ്ദവിനെ വെല്ലുവിളിച്ച് കങ്കണ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു
ഇന്ന് നീ എന്റെ വീട് തകർത്തു. നിന്റെ അഹങ്കാരം നാളെ തകരുമെന്നായിരുന്നു കങ്കണയുടെ വെല്ലുവിളി. മുംബൈയെ പാക് അധീന കാശ്മീരിനോട് ഉപമിച്ചതിന്റെ പേരിൽ കങ്കണക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ദിവസങ്ങൾക്ക് ശേഷം ഇന്നലെയാണ് ഇവർ മുംബൈയിൽ തിരിച്ചെത്തിയത്. ബിജെപി അനൂകൂല നിലപാടുകളുടെ സഹയാത്രികയായ കങ്കണക്ക് സുരക്ഷയെന്ന പേരിൽ വൈ പ്ലസ് കാറ്റഗറി സുരക്ഷയാണ് കേന്ദ്രം നൽകിയിരിക്കുന്നത്.