കൊവിഡ് പരിശോധനയിൽ സംസ്ഥാനങ്ങൾക്ക് നിർദേശവുമായി കേന്ദ്രസർക്കാർ. ദ്രുതപരിശോധനയിൽ നെഗറ്റീവ് ആണെങ്കിലും ലക്ഷണമുണ്ടെങ്കിൽ പിസിആർ ടെസ്റ്റ് നടത്തണമെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചു. രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കൊവിഡിനെ ചെറുതായി കാണരുതെന്ന് ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്രമോദി ആഭ്യർഥിച്ചു
എല്ലാവരും മാസ്‌ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും മോദി ആവശ്യപ്പെട്ടു. രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷാവസ്ഥയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 95,735 പേർക്ക് കൂടിയാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ രോഗികളുടെ എണ്ണം 44 ലക്ഷം കവിയുകയും ചെയ്തിരുന്നു
1172 പേരാണ് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ കൊവിഡ് മരണം 75,062 ആയി ഉയർന്നു. 34.72 ലക്ഷം പേർ രോഗമുക്തി നേടിയപ്പോൾ ഒമ്പത് ലക്ഷത്തിലധികം പേരാണ് ചികിത്സയിൽ കഴിയുന്നത്.