വയനാട്ടിൽ 482 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (10.09) പുതുതായി നിരീക്ഷണത്തിലായത് 482 പേരാണ്. 244 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2613 പേര്‍. ഇന്ന് വന്ന 107 പേര്‍ ഉള്‍പ്പെടെ 387 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1189 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 60251 സാമ്പിളുകളില്‍ 58175 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 56271 നെഗറ്റീവും 1904 പോസിറ്റീവുമാണ്

Read More

പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്ക് വീണ്ടും അവസരം; പരീക്ഷകള്‍ക്ക് പുതുക്കിയ മാര്‍ഗനിര്‍ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ പരീക്ഷകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് പുതുക്കിയ മാര്‍ഗനിര്‍ദേശം കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. പരീക്ഷാ കേന്ദ്രങ്ങളില്‍ വിദ്യാര്‍ഥികള്‍ അടക്കം മുഖാവരണം ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയ കൊവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു. കണ്ടെയ്ന്‍മെന്റ് സോണിന് വെളിയില്‍മാത്രമേ പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കൂ.കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നുള്ള വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരും പരീക്ഷാ കേന്ദ്രങ്ങളില്‍ വരാന്‍ പാടില്ല. അത്തരം സാഹചര്യം കൊണ്ട് പരീക്ഷ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്ക് മറ്റൊരു അവസരം നല്‍കാന്‍ സര്‍വകലാശാലകള്‍ അടക്കമുളള…

Read More

യുഎസ് ഓപ്പണ്‍; തീം, മെദ്വദേവ്, സെറീനാ, അസറിന്‍കെ സെമിയില്‍

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ സെമി ഫൈനല്‍ ലൈന്‍ അപ്പ് ആയി. വനിതാ വിഭാഗത്തില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ സെറീനാ വില്ല്യംസ് ബലാറസിന്റെ വിക്ടോറിയാ അസറിന്‍കയെ നേരിടും. ക്വാര്‍ട്ടറില്‍ ബള്‍ഗേറിയയുടെ പിരാന്‍കോവയെ തോല്‍പ്പിച്ചാണ് സെറീനാ സെമിയില്‍ പ്രവേശിച്ചത്. ബെല്‍ജിയത്തിന്റെ മെര്‍ട്ടന്‍സിനെ തോല്‍പ്പിച്ചാണ് അസറിന്‍കയുടെ സെമി പ്രവേശനം. മറ്റൊരു സെമിയില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ ജപ്പാന്റെ നയോമി ഒസാക്ക അമേരിക്കയുടെ ജെന്നിഫര്‍ ബ്രാഡിയെ നേരിടും. പുരുഷ വിഭാഗം സിംഗിള്‍സില്‍ ഡൊമനിക്ക് തീം റഷ്യയുടെ ഡാനിയല്‍ മെദ്വദേവിനെ നേരിടും….

Read More

അമേരിക്കയില്‍ കൊവിഡ് മരണം 1.95 ലക്ഷം കടന്നു

വാഷിങ്ടണ്‍ ഡിസി: അമേരിക്കയിലെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,95,000 കടന്നു. രാജ്യത്ത് നിലവില്‍ 195,239 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടത്. 6,549,475 പേര്‍ക്ക് വൈറസ് ബാധിച്ചപ്പോള്‍ 3,846,095 പേര്‍ രോഗമുക്തി നേടി. കലിഫോര്‍ണിയ, ടെക്‌സസ്, ഫ്‌ളോറിഡ, ന്യൂയോര്‍ക്ക്, ജോര്‍ജിയ, ഇല്ലിനോയിസ്, അരിസോണ, ന്യൂജഴ്‌സി, നോര്‍ത്ത് കരോലിന, ടെന്നിസി എന്നീ സംസ്ഥാനങ്ങള്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന പത്ത് സംസ്ഥനങ്ങള്‍. ലോകത്ത് 2.80 കോടി ജനങ്ങള്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. ഒമ്പത് ലക്ഷത്തിലേറെ…

Read More

ബോളിവുഡ് നടൻ പരേഷ് റാവലിനെ നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമ അധ്യക്ഷനായി നിയമിച്ചു

ബോളിവുഡ് നടനും ബിജെപി മുന്‍ എംപിയും ദേശീയ അവാര്‍ഡ് ജേതാവുമായ പരേഷ് റാവലി(65)നെ നാഷനല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ അധ്യക്ഷനായി നിയമിച്ചു. നാല് വര്‍ഷത്തേക്കാണ് നിയമനം. രാഷ്ട്രപതി ഭവനാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തതെന്ന് സാംസ്‌കാരിക മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേല്‍ അറിയിച്ചു. വിദ്യാര്‍ഥികള്‍ക്കും കലാകാരന്മാര്‍ക്കും അദ്ദേഹത്തിന്റെ കഴിവുകള്‍ പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. അദ്ദേഹത്തെ അഭിനന്ദിക്കുന്നു. പട്ടേല്‍ ട്വിറ്റില്‍ കുറിച്ചു.

Read More

കുടുംബപ്രശ്‌നം തെരഞ്ഞെടുപ്പിലേക്കും; ലാലുവിന്റെ മകനെതിരെ മത്സരിക്കാൻ ഐശ്വര്യ റായ്

ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ലാലു പ്രസാദ് യാദവിന്റെ മകൻ തേജ് പ്രതാപ് യാദവിനെതിരെ മുൻ ഭാര്യ ഐശ്വര്യ റായ് മത്സരിക്കും. 2018ലാണ് ഇരുവരും വിവാഹിതരാകുന്നത്. മാസങ്ങൾക്കുള്ളിൽ തന്നെ ഇരുവരും വിവാഹമോചന ഹർജി നൽകുകയും ചെയ്തു ഐശ്വര്യയുടെ പിതാവ് ചന്ദ്രികാ റായ് ആണ് മകൾ മത്സരിക്കുന്ന കാര്യം അറിയിച്ചത്. അടുത്തിടെയാണ് ആർ ജെ ഡി വിട്ട് ചന്ദ്രിക റായ് നിതീഷ് കുമാറിന്റെ ജെ ഡി യുവിൽ ചേർന്നത്. തേജ് പ്രതാപിന്റെ സിറ്റിംഗ് സീറ്റായ മഹുവയിൽ മത്സരിക്കാനാണ് ഐശ്വര്യയുടെ നീക്കം…

Read More

നിരവധി സ്വർണക്കടത്ത് കേസിലെ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ രഞ്ജിത്തും സംഘവും പിടിയിൽ

സ്വർണക്കടത്ത്, ഹവാല കേസുകളിലെ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ രഞ്ജിത്തും സംഘവും തിരുവനന്തപുരത്ത് പിടിയിൽ. കോഴിക്കോട് ഒളവണ്ണ സ്വദേശിയായ രഞ്ജിത്തിന്റെ പേരിൽ മുപ്പതിലേറെ കേസുകളുണ്ട്. വിതുര പോലീസാണ് ഇയാളെ പിടികൂടിയത്. കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ച് സ്വർണക്കടത്ത്, ഹവാല, കുഴൽപ്പണം, ഭീഷണിപ്പെടുത്തി പണം തട്ടൽ, വധശ്രമം എന്നീ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. കോയമ്പത്തൂരിലും ഇയാളുടെ പേരിൽ കേസുണ്ട്. കൂത്തുപറമ്പിൽ കള്ളക്കടത്ത് ഏജന്റിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമിച്ച കേസിലും പ്രതിയാണ്. പോലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച രഞ്ജിത്ത് വിവിധ സ്ഥലങ്ങളിലായി…

Read More

ഇന്ന് 1657 പേർക്ക് രോഗമുക്തി; സംസ്ഥാനത്ത് ഇനി ചികിത്സയിൽ 26,229 പേർ

സംസ്ഥാനത്ത് ഇന്ന് കൊവിഡിൽ നിന്ന് മുക്തരായത് 1657 പേർ. തിരുവനന്തപുരം 483, കൊല്ലം 103, പത്തനംതിട്ട 53, ആലപ്പുഴ 87, കോട്ടയം 106, ഇടുക്കി 15, എറണാകുളം 116, തൃശൂർ 83, പാലക്കാട് 33, മലപ്പുറം 119, കോഴിക്കോട് 178, വയനാട് 10, കണ്ണൂർ 144, കാസർഗോഡ് 127 എന്നിങ്ങനെയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 26,229 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 72,578 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. സംസ്ഥാനത്തെ…

Read More

സംസ്ഥാനത്ത് പുതുതായി 33 ഹോട്ട് സ്‌പോട്ടുകള്‍; 9 പ്രദേശങ്ങളെ ഒഴിവാക്കി

33 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ താന്നിത്തോട് (കണ്ടൈന്‍മെന്റ് സോണ്‍ എല്ലാ വാര്‍ഡുകളും), പ്രമാടം (14, 16), ഏഴംകുളം (സബ് വാര്‍ഡ് 16), തോട്ടപ്പുഴശേരി (സബ് വാര്‍ഡ് 13), റാന്നി പെരുനാട് (1), ചിറ്റാര്‍ (2, 4, 9, 12 (സബ് വാര്‍ഡ്), കോന്നി (13), ഏനാദിമംഗലം (സബ് വാര്‍ഡ് 15), ആലപ്പുഴ ജില്ലയിലെ പാലമേല്‍ (6, 7, 19), തിരുവന്‍വണ്ടൂര്‍ (11), ആലപ്പുഴ ജില്ലയിലെ പാണ്ടനാട് (4), ഭരണിക്കാവ് (സബ് വാര്‍ഡ് 9), കൈനകരി…

Read More

വയനാട്ടിൽ 95 പേര്‍ക്ക് കൂടി കോവിഡ്; സമ്പര്‍ക്കത്തിലൂടെ 90 പേര്‍ക്ക് രോഗബാധ 10 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (10.09.20) 95 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. ഒരു ആരോഗ്യ പ്രവർത്തകയും 4 പോലീസ്കാരും ഉള്‍പ്പെടെ 90 പേർക്ക് സമ്പർക്കത്തിലൂടെ. ഇതരസംസ്ഥാനങ്ങളിൽ നിന്ന് എത്തിയ നാലുപേർക്ക്, വിദേശത്തുനിന്ന് എത്തിയ ഒരാൾക്കും രോഗം ബാധിച്ചു. 10 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1904 ആയി. ഇതില്‍ 1512 പേര്‍ രോഗമുക്തരായി. നിലവില്‍ 382 പേരാണ് ചികിത്സയിലുള്ളത്. രോഗബാധിതരായവര്‍: പടിഞ്ഞാറത്തറ സ്വദേശികൾ…

Read More