ബോളിവുഡ് നടനും ബിജെപി മുന്‍ എംപിയും ദേശീയ അവാര്‍ഡ് ജേതാവുമായ പരേഷ് റാവലി(65)നെ നാഷനല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ അധ്യക്ഷനായി നിയമിച്ചു. നാല് വര്‍ഷത്തേക്കാണ് നിയമനം. രാഷ്ട്രപതി ഭവനാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തതെന്ന് സാംസ്‌കാരിക മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേല്‍ അറിയിച്ചു. വിദ്യാര്‍ഥികള്‍ക്കും കലാകാരന്മാര്‍ക്കും അദ്ദേഹത്തിന്റെ കഴിവുകള്‍ പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. അദ്ദേഹത്തെ അഭിനന്ദിക്കുന്നു. പട്ടേല്‍ ട്വിറ്റില്‍ കുറിച്ചു.
The Best Online Portal in Malayalam