ബോളിവുഡ് സംവിധായകൻ നിഷികാന്ത് കാമത്ത് അന്തരിച്ചു. ലിവർ സിറോസിസ് ബാധിച്ച് ഹൈദരാബാദിൽ ചികിത്സയിലായിരുന്നു. ദൃശ്യം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്ത സംവിധായകനാണ് നിഷികാന്ത് കാമത്ത്.
ഡൊംബിവാലി ഫാസ്റ്റ് എന്ന മറാത്തി ചിത്രമാണ് നിഷികാന്തിന്റെ ആദ്യ സിനിമ. 2005ലെ ഏറ്റവും വലിയ പണംവാരി സിനിമയായിരുവിത്. മികച്ച ഫീച്ചർ ചിത്രത്തിനുള്ള ദേശീയ അവാർഡും കരസ്ഥമാക്കി
2015ലാണ് അജയ് ദേവ്ഗൺ, തബു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദൃശ്യം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നത്.