നാട്ടിലിറങ്ങിയ കടുവകളെ സമീപത്തെ വന സമാനമായ ബീനാച്ചി എസ്റ്റേറ്റിലേക്ക് തുരത്തി. വൈകിട്ട് 6.45 ഓടെയാണ് മൂന്ന് കടുവകളും ദേശീയ പാത മറികടന്ന് ബീനാച്ചി എസ്റ്റേറ്റിലേക്ക് കയറിയത്. പ്രദേശത്ത് വനം വകുപ്പ് പട്രോളിംഗ് ശക്തമാക്കിയതായി സുൽത്താൻ ബത്തേരി അസിസ്റ്റൻ്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ പറഞ്ഞു. ഇന്ന് രാവിലെയാണ് കടുവകൾ നാട്ടിലിറങ്ങിയത്.
The Best Online Portal in Malayalam