കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് വിവാഹ ചടങ്ങ് നടത്തിയ വീട്ടുകാർക്കെതിരേയും പങ്കെടുത്ത നൂറ് പേർക്കെതിരെയും വയനാട് പനമരം പോലീസ് കേസെടുത്തു

കൽപ്പറ്റ:കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് വിവാഹ ചടങ്ങ് നടത്തിയ വീട്ടുകാർക്കെതിരേയും പങ്കെടുത്ത നൂറ് പേർക്കെതിരെയും പനമരം പോലീസ് കേസെടുത്തു. പനമരം കരിമം കുന്നിലെ കടന്നോളി അലിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുത്തവർക്കെതിരെയാണ് കേസ്.

ജില്ലയിൽ കോവിഡ് കേസുകളും സമ്പർക്കം വഴിയുള്ള രോഗബാധയും വർധിക്കുകയും ചെയ്ത സാഹചര്യത്തിൽ വിവാഹ ചടങ്ങുകൾക്കും പങ്കെടുക്കാവുന്ന ആളുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം കരിമംകുന്നിൽ നിയന്ത്രണം ലംഘിച്ച് വിവാഹത്തിൽ പങ്കെടുത്തവർക്കെതിരെയും ചടങ്ങ് നടത്തിയ വീട്ടുകാർക്കെതിരെയുമാണ് കേസെടുത്തത്. വാളാട് മരണ വീട് സന്ദർശിച്ച് രണ്ട് ദിവസം മുമ്പ് രോഗം സ്ഥിരീകരിച്ച അഞ്ചുകുന്ന് സ്വദേശി കൈതക്കൽ കരിമംകുന്നിലെ കല്യാണ വീട്ടിലും സന്ദർശനം നടത്തിയിട്ടുണ്ട്. ഇതിനെ തുടർന്ന് വിവാഹ ചടങ്ങിൽ പങ്കെടുത്തവരോട് നീരിക്ഷണത്തിൽ കഴിയാൻ നേരത്തെ ആരോഗ്യ വകുപ്പ് നിർദേശം നൽകിയിരുന്നു.