മലപ്പുറത്ത് വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞ യുവാവ് മരിച്ച നിലയിൽ

വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം പുലാമന്തോൾ കാത്തിരക്കടവത്ത് താവുള്ളിയിൽ ഷംസുവിന്റെ മകൻ ആഷിഖിനെ (26) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ആഴ്ചകൾക്ക് മുമ്പാണ് ആഷിഖ് വിദേശത്ത് നിന്ന് നാട്ടിലെത്തിയത്. വീട്ടിൽ മുകളിലെ നിലയിലെ മുറിയിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് കഴിക്കാനുള്ള ഭക്ഷണവുമായെത്തിയപ്പോൾ രാവിലെ കൊണ്ടു വെച്ച ഭക്ഷണം ഉപയോഗിക്കാതെ മുറിക്ക് പുറത്ത് ഇരിക്കുന്നത് കാണുകയായിരുന്നു. സംശയം തോന്നിയ വീട്ടുകാർ കയറി നോക്കിയപ്പോഴാണ് മുറിയിൽ മരിച്ച നിലയിൽ…

Read More

ഇന്ന് സംസ്ഥാനത്ത് പുതുതായി 14 ഹോട്ട് സ്‌പോട്ടുകൾ കൂടി

ഇന്ന് 14 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ പഴയകുന്നുംമേല്‍ (1, 2, 5), കള്ളിക്കാട് (എല്ലാ വാര്‍ഡുകളും), തൃശൂര്‍ ജില്ലയിലെ കഴൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 1, 2, 3, 4, 5, 13), വെള്ളാങ്ങല്ലൂര്‍ (18, 19), പഴയന്നൂര്‍ (1), കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി (എല്ലാ വാര്‍ഡുകളും), ചെങ്ങോട്ടുകാവ് (16), കണ്ണൂര്‍ ജില്ലയിലെ നാറാത്ത് (13), വളപട്ടണം (5, 8), കോട്ടയം ജില്ലയിലെ പാമ്പാടി (18), തലയാഴം (7, 9), കൊല്ലം ജില്ലയിലെ വെളിനല്ലൂര്‍…

Read More

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് അതിശക്തമായ മഴ

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഓഗസ്റ്റ് നാലാം തീയതി ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപം കൊള്ളും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കും. തിങ്കളാഴ്ച എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ രണ്ട് വർഷങ്ങളിലും ഓഗസ്റ്റ് മാസത്തിലാണ് കേരളം പ്രളയത്തെ അഭിമുഖീകരിച്ചത്. ഇതേ മാസങ്ങളിൽ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം അനുഭവപ്പെട്ടിരുന്നു. സമാനമായ സ്ഥിതിയിലേക്കാണ് ഇത്തവണയും നീങ്ങുന്നതെന്ന…

Read More

ടിക് ടോക്കിന് പിന്നാലെ ചൈനയിൽനിന്നുള്ള ടെലിവിഷനും ഇറക്കുമതി നിയന്ത്രണം ഏർപ്പെടുത്തി ഇന്ത്യ

ടിക് ടോക്കിന് പിന്നാലെ ചൈനയിൽനിന്നുള്ള ടെലിവിഷനും ഇറക്കുമതി നിയന്ത്രണം ഏർപ്പെടുത്തി ഇന്ത്യ.പ്രാദേശിക ഉൽപാദകരെ പ്രോത്സാഹിപ്പിക്കുന്നതിനും ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുന്നതിനുമാണ് നടപടിയെന്നാണ് വിദശദീകരണം. കളർ ടെലിവിഷനുകളുടെ ഇറക്കുമതിക്ക് നിയന്ത്രണം കൊണ്ടുവരുന്ന ഇറക്കുമതി നയഭേദഗതി വരുത്തിക്കൊണ്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് കേന്ദ്രസർക്കാർ വ്യാഴാഴ്ച വിജ്ഞാപനം ഇറക്കി. കളർ ടെലിവിഷനുകളുടെ ഇറക്കുമതി സ്വതന്ത്ര വിഭാഗത്തിൽനിന്ന് നിയന്ത്രിത വിഭാഗത്തിലേയ്ക്ക് മാറ്റിയാണ് ഭേഗതി. ചൈനയിൽനിന്നുള്ള ടെലിവിഷനുകളുടെ ഇറക്കുമതി നിയന്ത്രിത വിഭാഗത്തിലേക്ക് മാറ്റുന്നതോടെ ഇനി ടെലിവിഷനുകൾ ഇറക്കുമതി ചെയ്യുന്നതിന് പ്രത്യേക ഇറക്കുമതി ലൈസൻസ്…

Read More

കെ എസ് ആർ ടി സി തീരുമാനം പിൻവലിച്ചു; ദീർഘദൂര സർവ്വീസുകൾ നാളെ തുടങ്ങില്ല

സംസ്ഥാനത്ത് കണ്ടെയ്ൻമെന്റ് സോണുകൾ കൂടിയ സാഹചര്യത്തിൽ ഓഗസ്റ്റ് 1 മുതൽ ദീർഘദൂര സർവീസുകൾ ആരംഭിക്കാനുള്ള തീരുമാനം കെഎസ്ആർടിസി പിൻവലിച്ചു.രോഗികളുടെ എണ്ണം വർധിച്ചാൽ ജില്ലകൾക്കുള്ളിലെ സർവീസുകളും നിർത്തിവെക്കേണ്ടി വരുമെന്ന് ഗതാഗത മന്ത്രി സൂചന നൽകി. കൊവിഡ് അവലോകന യോഗത്തിൽ സർവീസുകളെ സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ ചർച്ച നടത്തിയിരുന്നു. ദീർഘദൂര ബസ് സർവീസുകൾ ഇപ്പോൾ പുനരാരംഭിക്കുന്നത് നല്ലതല്ലെന്ന നിർദേശമാണ് ആരോഗ്യവകുപ്പ് നൽകിയത്. ഇതേ തുടർന്നാണ് ഗതാഗത വകുപ്പ് തീരുമാനം പിൻവലിച്ചത്.

Read More

വയനാട്ടിൽ ഇന്ന് 249 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 249 പേരാണ്. 92 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2753 പേര്‍. ഇന്ന് വന്ന 42 പേര്‍ ഉള്‍പ്പെടെ 309 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1437 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 20,229 സാമ്പിളുകളില്‍ 19,054 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 18,384 നെഗറ്റീവും 624 പോസിറ്റീവുമാണ്.

Read More

മഴയുടെ ശക്തി കുറഞ്ഞു, വിവിധ ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ട് പിൻവലിച്ചു; യെല്ലോ അലർട്ട് തുടരും

വിവിധ ജില്ലകളിൽ ഇന്ന് പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ട് പിൻവലിച്ചു. മഴയുടെ ശക്തി കുറഞ്ഞതോടെയാണ് നടപടി. അതേസമയം അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഓറഞ്ച് അലർട്ട് പിൻവലിച്ച് ഇന്ന് പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ പത്ത് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, വയനാട് ഒഴികെയുള്ള…

Read More

വയനാട്ടിൽ 124 പേര്‍ക്ക് കൂടി കോവിഡ്: എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ 19 പേര്‍ക്ക് രോഗ മുക്തി

വയനാട് ജില്ലയില്‍ ഇന്ന് (31.07.20) 124 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. I24 പേർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 19 പേര്‍ രോഗ മുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 624 ആയി. ഇതില്‍ 313 പേര്‍ രോഗ മുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 300 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ ജില്ലയില്‍ 292 പേരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഏഴും എറണാകുളത്ത് ഒരാളും ചികിത്സയില്‍ കഴിയുന്നു.

Read More

ആശങ്കയിൽ തന്നെ; സംസ്ഥാനത്ത് 1310 പേർക്ക് കൂടി കൊവിഡ്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 1310 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇന്നലത്തെ 425 പേരുടേയും ഇന്നത്തെ 885 പേരുടേയും പരിശോധനാഫലം ചേർന്നുള്ളതാണിത്. (ഇന്നലെ ചില സാങ്കേതിക കാരണങ്ങളാൽ ഉച്ചവരെയുള്ള ഫലം മാത്രമേ റിപ്പോർട്ട് ചെയ്യാൻ കഴിഞ്ഞിരുന്നുള്ളൂ) തിരുവനന്തപുരം, പാലക്കാട് കാസർഗോഡ് ജില്ലകളിലെ ഫലമായിരുന്നു ബാക്കിയായിരുന്നത്. ഇതുംകൂടി ചേർത്ത് തിരുവനന്തപുരം ജില്ലയിലെ 320 പേർക്കും, എറണാകുളം ജില്ലയിലെ 132 പേർക്കും, പത്തനംതിട്ട ജില്ലയിലെ 130 പേർക്കും, വയനാട് ജില്ലയിലെ 124 പേർക്കും,…

Read More

കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് വിവാഹ ചടങ്ങ് നടത്തിയ വീട്ടുകാർക്കെതിരേയും പങ്കെടുത്ത നൂറ് പേർക്കെതിരെയും വയനാട് പനമരം പോലീസ് കേസെടുത്തു

കൽപ്പറ്റ:കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് വിവാഹ ചടങ്ങ് നടത്തിയ വീട്ടുകാർക്കെതിരേയും പങ്കെടുത്ത നൂറ് പേർക്കെതിരെയും പനമരം പോലീസ് കേസെടുത്തു. പനമരം കരിമം കുന്നിലെ കടന്നോളി അലിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുത്തവർക്കെതിരെയാണ് കേസ്. ജില്ലയിൽ കോവിഡ് കേസുകളും സമ്പർക്കം വഴിയുള്ള രോഗബാധയും വർധിക്കുകയും ചെയ്ത സാഹചര്യത്തിൽ വിവാഹ ചടങ്ങുകൾക്കും പങ്കെടുക്കാവുന്ന ആളുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം കരിമംകുന്നിൽ നിയന്ത്രണം ലംഘിച്ച് വിവാഹത്തിൽ പങ്കെടുത്തവർക്കെതിരെയും ചടങ്ങ് നടത്തിയ വീട്ടുകാർക്കെതിരെയുമാണ് കേസെടുത്തത്. വാളാട് മരണ വീട് സന്ദർശിച്ച് രണ്ട്…

Read More