സംസ്ഥാനത്ത് കണ്ടെയ്ൻമെന്റ് സോണുകൾ കൂടിയ സാഹചര്യത്തിൽ ഓഗസ്റ്റ് 1 മുതൽ ദീർഘദൂര സർവീസുകൾ ആരംഭിക്കാനുള്ള തീരുമാനം കെഎസ്ആർടിസി പിൻവലിച്ചു.രോഗികളുടെ എണ്ണം വർധിച്ചാൽ ജില്ലകൾക്കുള്ളിലെ സർവീസുകളും നിർത്തിവെക്കേണ്ടി വരുമെന്ന് ഗതാഗത മന്ത്രി സൂചന നൽകി.
കൊവിഡ് അവലോകന യോഗത്തിൽ സർവീസുകളെ സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ ചർച്ച നടത്തിയിരുന്നു. ദീർഘദൂര ബസ് സർവീസുകൾ ഇപ്പോൾ പുനരാരംഭിക്കുന്നത് നല്ലതല്ലെന്ന നിർദേശമാണ് ആരോഗ്യവകുപ്പ് നൽകിയത്. ഇതേ തുടർന്നാണ് ഗതാഗത വകുപ്പ് തീരുമാനം പിൻവലിച്ചത്.