കോവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹ ചടങ്ങില്‍ മുരളീധരന്‍ പങ്കെടുത്ത കെ.മുരളീധരന്‍ എംപി കോവിഡ് പരിശോധന നടത്തണമെന്ന് ജില്ലാ കലക്ടർ സാംബശിവ റാവുവിന്റെ നിര്‍ദേശം. ബീച്ച് ആശുപത്രിയിലെ ഡോക്ടറുടെ വിവാഹത്തിനാണ് എംപി പങ്കെടുത്തത്
നാദാപുരത്തിനടുത്ത് പാറക്കടവിലെ കോണ്‍ഗ്രസ് നേതാവിന്റെ മകനാണ് ഡോക്ടര്‍. കഴിഞ്ഞ ഒന്‍പതിനായിരുന്നു വിവാഹം. മൂന്ന് ദിവസങ്ങളിലായി 200 ഓളം പേര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. എട്ടിന് മുരളീധരന്‍ എംപി ഉള്‍പ്പെടെ പ്രമുഖ കോണ്‍ഗ്രസ്, യുഡിഎഫ് നേതാക്കളെല്ലാം വരന് ആശംസ അറിയിക്കാന്‍ എത്തിയിരുന്നു.
ദിവസങ്ങള്‍ പിന്നിടുമ്പോഴേക്കും ഡോക്ടര്‍ക്കു രോഗം സ്ഥിരീകരിക്കുകയും ചെയ്തു. കോവിഡ് മാനദണ്ഡം ലംഘിച്ച് മകന്റെ വിവാഹം നടത്തിയതിനു കോണ്‍ഗ്രസ് ചെക്യാട് മണ്ഡലം ജനറല്‍ സെക്രട്ടറി കല്ലുകൊത്തിയില്‍ അബുബക്കറിനെതിരെ പകര്‍ച്ചവ്യാധി നിരോധന നിയമപ്രകാരം വളയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.