വയനാട്ടിലേക്കുള്ള പ്രവേശനത്തിന് വിലക്കേർപ്പെടുത്തുമെന്ന് ജില്ലാ കലക്ടർ

കൽപ്പറ്റ: വരുംദിവസങ്ങളിൽ വയനാട്ടിലേക്കുള്ള പ്രവേശനത്തിന് വിലക്കേർപ്പെടുത്തുമെന്ന് ഇന്ന് ജില്ലാ കലക്ടർ.കോഴിക്കോട് ഉൾപ്പെടെയുള്ള ഇതര ജില്ലകളിൽ പോസിറ്റീവ് കേസുകൾ വർധിക്കുന്നതിനാലും, തൂണേരിയിൽ നിന്നുൾപ്പെടെ വയനാട്ടിൽ എത്തിയവരിൽ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച സാഹചര്യത്തിലുമാണ് നടപടി.

അന്തർ ജില്ലാ യാത്രകൾ വളരെ അത്യാവശ്യമുള്ളവർ അടുത്ത ദിവസങ്ങളിലായി അത് പൂർത്തീകരിക്കേണ്ടതാണെന്നും ജില്ലാ കളക്ടർ അറിയിച്ചു. അത്യാവശ്യമല്ലാത്ത അന്തർ സംസ്ഥാന, ജില്ലാ യാത്രകൾ, ട്രൈബൽ കോളനികളിലെ അനാവശ്യ സന്ദർശനം എന്നിവ പരമാവധി ഒഴിവാക്കണമെന്നും കളക്ടർ അഭ്യർത്ഥിച്ചു.