കൽപ്പറ്റ: തണ്ടർ ബോൾട്ടിന്റെ വെടിവെപ്പിൽ ബാണാസുരൻ മലയിൽ മരിച്ച മാവോയിസ്റ്റിന്റെ ചിത്രവും പോലീസ് പുറത്തുവിട്ടു. തമിഴ്നാട് തേനി ജില്ലയിലെ പുതുക്കോട്ട പെരിയകുളം സ്വദേശി സിന്ധു വിൻറെയും അന്നമ്മാളിന്റെയും മകൻ വേൽമുരുഗൻ (32) ആണ് മരിച്ചത്. വേൽമുരുഗന് ഒരു സഹോദരനും ഒരു സഹോദരിയുമുണ്ട്. മുരുകൻ എന്ന സഹോദരൻ മധുര കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയാണ്. സഹോദരി അയ്യമ്മാൾ. ഇന്ന് രാവിലെയാണ് വേൽമുരുഗൻ തണ്ടർബോൾട്ട് വെടിവെപ്പിൽ മരിച്ചത് . വൈകുന്നേരത്തോടെയാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോലീസ് വിവരം ഔദ്യോഗികമായി പുറത്തു വിട്ടത്.
The Best Online Portal in Malayalam