ഓസ്‌ട്രേലിയൻ ക്രിക്കറ്റർ ഷെയ്ൻ വാട്‌സൺ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചു. ട്വിറ്ററിലൂടെയാണ് വിരമിക്കൽ തീരുമാനം വാട്‌സൺ അറിയിച്ചത്. ഐപിഎല്ലിൽ നിന്നും ചെന്നൈ സൂപ്പർ കിംഗ്‌സ് പുറത്തായതിന് പിന്നാലെയാണ് വിരമിക്കൽ പ്രഖ്യാപനം. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വാട്‌സൺ 2018ൽ തന്നെ വിരമിച്ചിരുന്നു.
ഓസ്‌ട്രേലിയയുടെ ഏറ്റവും മുതിർന്ന താരങ്ങളിലൊരാളായ വാട്‌സൺ ചെന്നൈയുടെ ഓപണറായിരുന്നു. ഓസ്‌ട്രേലിയക്കായി 59 ടെസ്റ്റുകൾ കളിച്ച വാട്‌സൺ 3731 റൺസും 75 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. ടെസ്റ്റിൽ 4 സെഞ്ച്വറിയും 24 അർധ സെഞ്ച്വറികളുമുണ്ട്
190 ഏകദിനങ്ങളിൽ നിന്നായി 5757 റൺസ് സ്വന്തമാക്കി. ഒമ്പത് സെഞ്ച്വറിയും 33 അർധ സെഞ്ച്വറിയുമുണ്ട്. 168 വിക്കറ്റുകളാണ് ഏകദിനത്തിൽ അദ്ദേഹത്തിനുള്ളത്.