വയനാട്ടിൽ പടിഞ്ഞാറത്തറയിൽ മാവോയിസ്റ്റുകളും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടൽ വ്യാജമാണെന്ന ആരോപണവുമായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ. എൽഡിഎഫ് കാലത്ത് പത്ത് വ്യാജ ഏറ്റുമുട്ടലുകൾ ഇത്തരത്തിലുണ്ടായതായി മുല്ലപ്പളളി പറഞ്ഞു. കെ.പി.സി.സി ഈ സംഭവത്തെ ശക്തമായി അപലപിക്കുന്നു
നക്സലൈറ്റ് പ്രസ്ഥാനത്തെ നേരിടേണ്ടത് തോക്കുകൊണ്ടും ലാത്തികൊണ്ടുമല്ല.മാവോയിസം അവസാനിപ്പിക്കാൻ സാമൂഹിക സാമ്പത്തിക മാറ്റങ്ങൾ വേണം.അതിന് പകരം വ്യാജ ഏറ്റുമുട്ടൽ നടത്തി ചെറുപ്പക്കാരെ കുരുതികൊടുക്കുന്നത് അംഗീകരിക്കില്ലെന്നും മുല്ലപ്പളളി അഭിപ്രായപ്പെട്ടു.