ജോസ് കെ മാണി പോയതു കൊണ്ട് യുഡിഎഫിന് ഒന്നും സംഭവിക്കില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

ജോസ് കെ മാണി മുന്നണി വിട്ടതു കൊണ്ട് യുഡിഎഫിന് ഒന്നും സംഭവിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മാണി സാറിനോട് ക്രൂരമായ പെരുമാറ്റമാണ് ഇടതു മുന്നണിയിൽ നിന്നുണ്ടായത്. ഇന്ത്യയുടെ ചരിത്രത്തിൽ ഒരു മനുഷ്യനോട് ഇത്രയും ക്രൂരമായി പെരുമാറിയിട്ടുണ്ടോയെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ചോദിച്ചു

 

മാണി സാർ അഴിമതിക്കാരനാണെന്നും ബജറ്റ് അവതരിപ്പിക്കാൻ അവകാശമില്ലെന്നും പറഞ്ഞവരാണ് എൽ ഡി എഫുകാർ. പിണറായി വിജയന്റേത് അധാർമിക രാഷ്ട്രീയമാണ്. ആരെയും അദ്ദേഹം സ്വീകരിക്കും. എന്തും പറയും. തരാതാരം വാക്കുകൾ മാറ്റിപ്പറയുന്നതിൽ മടിയില്ലാത്ത നേതാവാണ് അദ്ദേഹമെന്നും മുല്ലപ്പള്ളി പറഞ്ഞു.