കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. കെപിസിസി ഓഫീസിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് മുല്ലപ്പള്ളി നിരീക്ഷണത്തിൽ പ്രവേശിച്ചത്. കഴിഞ്ഞ ദിവസമാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്. പ്രാഥമിക സമ്പർക്ക പട്ടികയിൽ മുല്ലപ്പള്ളിയും ഉൾപ്പെട്ടിരുന്നു.
തിരുവനന്തപുരത്ത് നേരത്തെ ഡെപ്യൂട്ടി മേയർ ഉൾപ്പെടെ ഏഴ് കൗൺസിലർമാർക്കും 12 ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചതായി മേയർ കെ ശ്രീകുമാർ അറിയിച്ചിരുന്നു.