ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. കൊവിഡ് സ്ഥിരീകരിച്ച കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗം ഷെഖാവത്തുമായി കൂടിക്കാഴ്ച നടത്തിയതിനെ തുടർന്നാണ് മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തിൽ പോയത്.
ഇന്നലെ കൊവിഡ് പരിശോധന നടത്തിയപ്പോൾ നെഗറ്റീവായിരുന്നെങ്കിലും മുൻകരുതൽ നടപടിയെന്ന നിലയ്ക്കാണ് അടുത്ത മൂന്ന് ദിവസത്തെക്ക് ക്വാറന്റൈനിൽ പോകാൻ മുഖ്യമന്ത്രി തീരുമാനിച്ചത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വൈറസ് ബാധ സ്ഥിരീകരിച്ച ചിലരുമായി സമ്പർക്കമുണ്ടായിരുന്നു. പിന്നീട് കൊവിഡ് പരിശോധന നടത്തിയെങ്കിലും മുൻകരുതലെന്നോണം മൂന്ന് ദിവസത്തേക്ക് ക്വാറന്റൈനിൽ പോകാൻ തീരുമാനിച്ചതായി ഖട്ടാർ ട്വീറ്റിൽ കുറിച്ചു.