നഗരസഭയിലെ ഏഴ് കൗൺസിലർമാർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ തിരുവനന്തപുരം കോർപറേഷൻ മേയർ കെ ശ്രീകുമാർ സ്വയം നിരീക്ഷണത്തിൽ പോയി. കൗൺസിലർമാരെ കൂടാതെ ഒരു ജീവനക്കാരിക്കും രോഗം സ്ഥിരീകരിച്ചിരുന്നു
ഇത്രയും പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടും മേയർ നിരീക്ഷണത്തിൽ പോകാത്തത് വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മേയർ നിരീക്ഷണത്തിലാണെന്ന അറിയിപ്പ് ഓഫീസിൽ നിന്നെത്തിയത്.