പാലാ കോടതി വളപ്പിൽ ജഡ്ജിയുടെ വാഹനത്തിന് നേരെ ആക്രമണം. കോടതി വളപ്പിൽ പാർക്ക് ചെയ്തിരുന്ന ജഡ്ജിയുടെ കാർ ഉൾപ്പെടെ രണ്ട് വാഹനങ്ങൾ സാമൂഹ്യവിരുദ്ധർ അടിച്ചു തകർത്തു
എംഎസിടി ജഡ്ജിയുടെയും കോടതി ജീവനക്കാരന്റെയും വാഹനങ്ങളാണ് അടിച്ചു തകർത്തത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളാരെന്ന് സൂചന ലഭിച്ചിട്ടില്ല. പാലാ ബാർ അസോസിയേഷൻ വിഷയത്തിൽ ശക്തമായി അപലപിച്ചു.