സ്വർണക്കടത്ത് കേസിൽ തീവ്രവാദ ബന്ധം സംബന്ധിച്ച തെളിവുകൾ ലഭിച്ചിട്ടുണ്ടോയെന്ന് എൻ ഐ എയോട് കോടതി ചോദിച്ചു. കേസ് ഡയറി ഹാജരാക്കാനും കൊച്ചിയിലെ പ്രത്യേക കോടതി നിർദേശം നൽകി. സ്വപ്‌ന സുരേഷിന്റെ ജാമ്യഹർജി പരിഗണിക്കുമ്പോഴാണ് ഇതുസംബന്ധിച്ച നിർദേശം കോടതി നൽകിയത്.
കേസിൽ തീവ്രവാദ ബന്ധമില്ലെന്നും അത്തരത്തിൽ ഒരു തെളിവുകളും എൻഐഎക്ക് ലഭിച്ചിട്ടില്ലെന്നും സ്വപ്‌നയുടെ അഭിഭാഷകൻ ചോദിച്ചിരുന്നു. ഇതേ തുടർന്നാണ് കോടതി എൻ ഐ എയോട് കേസ് ഡയറി ഹാജരാക്കാൻ നിർദേശിച്ചത്.
ഓഗസ്റ്റ് നാലാം തീയതി കേസ് ഡയറി ഹാജരാക്കാൻ നിർദേശിച്ചിരിക്കുന്നത്. കേസിൽ എൻ ഐ എയുടെ വാദം നാലാം തീയതി നടക്കും.