ഇന്ന് അന്താരാഷ്ട്ര കടുവ ദിനം; ലോകത്തെ 70 ശതമാനം കടുവകളും ഇന്ത്യയിൽ

ഇന്ന് അന്താരാഷ്ട്ര കടുവ ദിനം. കടുവ സംരക്ഷണ ദിനം ആചരിക്കാൻ തുടങ്ങി 10 വർഷം കഴിയുമ്പോൾ കടുവകളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യയുടെ ദേശീയ മൃഗമായ കടുവ ഏറ്റവും കുടുതൽ സംരക്ഷിക്കപ്പെടുന്നതും ഇന്ത്യയിൽ തന്നെ. ലോകത്ത് ആകമാനം ഉള്ള കടുവകളിലെ 70 ശതമാനവും ഇന്ത്യയിലാണ്.

കടുവകൾ വംശനാശ ഭീഷണ നേരിടുന്നതിന്‍റെ അടിസ്ഥാനത്തിലാണ് 2010 ജൂലൈ 29 മുതൽ അന്തരാഷ്ട്ര കടുവ ദിനം ആചരിച്ച് വരുന്നത്.കഴിഞ്ഞ 10 വർഷത്തിനിടെ കടുവകളുടെ എണ്ണം വർധിച്ചു. ലോകത്ത് ആകെ ഉള്ള കടുവകളിലെ 70 ശതമാനവും ഇന്ത്യയിലാണ്.2967 കടുവകളുടെ ചിത്രങ്ങൾ ക്യാമറയിൽ ലഭിച്ചിട്ടുണ്ട്.ശാസ്ത്രീയമായ സർവെയിലൂടെയാണ് കടുവകളുടെ സെൻസസ് എടുക്കുന്നത്.

കേരളത്തിലും കടുവകളുടെ എണ്ണം വർധിച്ചു.ക്യാമറ ഉപയോഗിച്ച് നടത്തിയ സെൻസസിൽ 190 കടുവകളെ കണ്ടെത്തി. ഒരു ഭൂപ്രദേശത്ത് ഒരു കടുവ മാത്രമെ ഉണ്ടാകൂ. ഇണ ചേരാൻ മാത്രമെ രണ്ട് കടുവകൾ ഒരു സ്ഥലത്ത് എത്തൂ. രണ്ട് വയസുവരെ കടുവ കുഞ്ഞുങ്ങൾ അമ്മക്കൊപ്പം ഉണ്ടാകും. പറമ്പിക്കുളം കടുവ സങ്കേതത്തിൽ നിന്നും അപൂർവ്വമായ പല ഫോട്ടോകളും ലഭിച്ചു.