സൺ റൈസേഴ്‌സിനെ 34 റൺസിന് തകർത്ത് മുംബൈ; പോയിന്റ് ടേബിളിൽ ഒന്നാമത്
ഐപിഎല്ലിൽ ഇന്ന് നടന്ന ആദ്യ മത്സരത്തിൽ സൺ റൈസേഴ്‌സ് ഹൈദരാബാദിന് കനത്ത തോൽവി. മുംബൈ ഇന്ത്യൻസിനെതിരെ 34 റൺസിനാണ് അവർ പരാജയപ്പെട്ടത്. മുംബൈയുടെ 209 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഹൈദരാബാദിന് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 174 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു 60 റൺസെടുത്ത വാർണറാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറർ. 44 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്‌സും സഹിതമാണ് വാർണറുടെ ഇന്നിംഗ്‌സ്. ബെയിർസ്‌റ്റോ 25 റൺസിനും മനീഷ് പാണ്ഡെ 30 റൺസിനും വീണു. അബ്ദുൽ…