വയനാട്ടിൽ 109 പേര്‍ക്ക് കൂടി കോവിഡ്; 96 പേര്‍ക്ക് രോഗമുക്തി, 104 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

 

വയനാട് ജില്ലയില്‍ ഇന്ന് (04.10.20) 109 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 96 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാൾ  വിദേശത്ത് നിന്നും നാല് പേർ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.  ഉറവിടം അറിയാത്ത ഒരാൾ ഉൾപ്പെടെ 104 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4083 ആയി. 2961 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1100 പേരാണ് ചികിത്സയിലുള്ളത്.

*സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍:*

വെങ്ങപ്പള്ളി, നെന്മേനി,കൽപ്പറ്റ സ്വദേശികളായ 13 പേർ വീതം,   മേപ്പാടി സ്വദേശികൾ 9, വൈത്തിരി, പനമരം, സ്വദേശികളായ 8 പേർ വീതം,  തവിഞ്ഞാൽ സ്വദേശികൾ 7,  എടവക, ബത്തേരി സ്വദേശികളായ 6 പേർ വീതം, മാനന്തവാടി, വെള്ളമുണ്ട സ്വദേശികളായ 4 പേർ വീതം, ഒരു ആരോഗ്യപ്രവർത്തക ഉൾപ്പെടെ പൂതാടി സ്വദേശികളായ നാലു  പേർ,  പടിഞ്ഞാറത്തറ സ്വദേശികൾ 3,  അമ്പലവയൽ സ്വദേശികൾ  2, മൂപ്പൈനാട്, പൊഴുതന, പുൽപ്പള്ളി, തരിയോട് സ്വദേശികളായ ഓരോരുത്തർ എന്നിവർക്കാണ്   സമ്പർക്ക ത്തിലൂടെ രോഗബാധിച്ചത്.

*വിദേശം, ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ –*

സപ്തംബർ 25 ന് സൗദി അറേബ്യ യിൽ നിന്ന് വന്ന തവിഞ്ഞാൽ സ്വദേശി,  ബാംഗ്ലൂരിൽ നിന്ന് വന്ന കൽപ്പറ്റ സ്വദേശി,  കോളേരി സ്വദേശി , മീനങ്ങാടി സ്വദേശി,  സപ്തംബർ 27ന് കർണാടകയിൽ നിന്ന് വന്ന പൂതാടി സ്വദേശി എന്നിവരാണ് വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തി രോഗബാധിതരായവർ.

*രോഗമുക്തി നേടിയവർ –*

മുട്ടിൽ സ്വദേശികൾ 11, മീനങ്ങാടി സ്വദേശികൾ 8 , മാനന്തവാടി,  കൽപ്പറ്റ, തവിഞ്ഞാൽ  സ്വദേശികളായ ഏഴ് പേർ വീതം , പൊഴുതന സ്വദേശികൾ 6 , ബത്തേരി, എടവക സ്വദേശികളായ 5 പേർ വീതം, വൈത്തിരി, മേപ്പാടി ,പനമരം സ്വദേശികളായ 3 പേർ വീതം, കണിയാമ്പറ്റ, അമ്പലവയൽ  സ്വദേശികളായ 2 പേർ വീതം ,നെന്മേനി  തരിയോട് വെള്ളമുണ്ട, തിരുനെല്ലി, കോട്ടത്തറ, മുപ്പൈനാട്, പൂതാടി, നൂൽപ്പുഴ, സ്വദേശികളായ ഓരോരുത്തരും രണ്ട് തമിഴ്നാട് സ്വദേശികളും ഒരു കോഴിക്കോട് സ്വദേശിയും  കോവിഡ് പോസിറ്റീവായി വീടുകളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 16 പേരും രോഗമുക്തരായി.