വയനാട് ജില്ലയില്‍ ഇന്ന് (19.09.20) 95 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 30 പേര്‍ രോഗമുക്തി നേടി. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 90 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഒരാൾ വിദേശത്ത് നിന്നും വന്നവരാണ്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2519 ആയി. 1899 പേര്‍ രോഗമുക്തരായി. നിലവില്‍ 605 പേരാണ് ചികിത്സയിലുള്ളത്.
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍:
സുൽത്താൻബത്തേരി മുനിസിപ്പാലിറ്റി 12 പേർ, മേപ്പാടി പഞ്ചായത്ത് 10, വാഴവറ്റ സ്വദേശികൾ 9, കോട്ടത്തറ സ്വദേശികൾ 7, അമ്പലവയൽ, മൂപ്പൈനാട് സ്വദേശികളായ 6 പേർ വീതം, പൂതാടി, ചീരാൽ, വെള്ളമുണ്ട, തവിഞ്ഞാൽ, തിരുനെല്ലി സ്വദേശികളായ 5 പേർ വീതം, കൽപ്പറ്റ സ്വദേശികൾ 3, മീനങ്ങാടി സ്വദേശികൾ 2, പൊഴുതന, എടവക, പുൽപ്പള്ളി, സുഗന്ധഗിരി, പനമരം, മാനന്തവാടി സ്വദേശികളായ ഓരോരുത്തര്‍, വാളാട്, നല്ലൂർനാട്, കൽപ്പറ്റ ആശുപത്രികളിലെ ഓരോ ആരോഗ്യ പ്രവർത്തകര്‍, സമ്പർക്ക ഉറവിടം അറിയാത്ത ഒരു മേപ്പാടി സ്വദേശി.
പുറത്ത് നിന്ന് വന്നവര്‍:
ഓഗസ്റ്റ് 30 ന് ബാംഗ്ലൂരിൽ നിന്ന് വന്ന 25 കാരൻ, സെപ്റ്റംബർ 16ന് ബാംഗ്ലൂരിൽ നിന്ന് വന്ന നൂൽപ്പുഴ സ്വദേശി (42) , സെപ്റ്റംബർ 10-ന് ബീഹാറിൽ നിന്ന് വന്ന വാഴവറ്റ സ്വദേശി (37) , സെപ്തംബർ അഞ്ചിന് മഹാരാഷ്ട്രയിൽ നിന്ന് വന്ന നെന്മേനി സ്വദേശി (37), സെപ്റ്റംബർ ആറിന് കുവൈത്തിൽ നിന്ന് വന്ന കൽപ്പറ്റ സ്വദേശി (25).
30 പേർക്ക് രോഗമുക്തി
പടിഞ്ഞാറത്തറ സ്വദേശികൾ 6,
തിരുനെല്ലി, പിണങ്ങോട്, പുൽപ്പള്ളി സ്വദേശികളായ 4 പേർ വീതം, മുള്ളൻകൊല്ലി, എടവക, ബത്തേരി സ്വദേശികളായ 2 പേർ വീതം, വെള്ളമുണ്ട, മേപ്പാടി, വൈത്തിരി, പൊഴുതന, മുട്ടിൽ സ്വദേശികളായ ഓരോരുത്തരും ഒരു മൈസൂർ സ്വദേശിയുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.