വയനാട് ജില്ലയില്‍ ഇന്ന് (13.09.20) 56 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 33 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവർത്തകന്‍ ഉള്‍പ്പെടെ 52 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
2 പേര്‍ വിദേശത്തു നിന്നും 2 പേര്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2066 ആയി. 1591 പേര്‍ രോഗമുക്തരായി. നിലവില്‍ 465 പേരാണ് ചികിത്സയിലുള്ളത്.
രോഗം സ്ഥിരീകരിച്ചവര്‍:
സെപ്തംബർ 7ന് കോയമ്പത്തൂരിൽ നിന്ന് വന്ന മൂപ്പൈനാട് സ്വദേശി (22), സെപ്റ്റംബർ 4ന് തമിഴ്നാട്ടിൽനിന്ന് വന്ന അരപ്പറ്റ സ്വദേശി (32), സെപ്റ്റംബർ 7ന് അബുദാബിയിൽ നിന്ന് വന്ന മൂപ്പൈനാട് സ്വദേശി (42), സെപ്തംബർ 4 ന് മസ്കത്തിൽ നിന്ന് വന്ന മൂപ്പൈനാട് സ്വദേശി (34) എന്നിവരാണ് പുറത്തു നിന്നു വന്നു രോഗം സ്ഥിരീകരിച്ചത്.
സമ്പർക്കത്തിലൂടെ രോഗബാധിതരായവർ:
ചീരാൽ സ്വദേശികളായ 8 പേർ (5 സ്ത്രീകൾ, 3 പുരുഷന്മാർ), 10 ചെതലയം സ്വദേശികൾ (4 പുരുഷന്മാർ, 4 സ്ത്രീകൾ, 2 കുട്ടികൾ), 4 മൂപ്പൈനാട് സ്വദേശികൾ (ഒരു സ്ത്രീ, 3 കുട്ടികൾ), 4 വാഴവറ്റ സ്വദേശികൾ (2 പുരുഷന്മാർ, ഒരു സ്ത്രീ, ഒരു കുട്ടി), 3 പടിഞ്ഞാറത്തറ സ്വദേശികൾ (19, 30, 73), 2 മേപ്പാടി സ്വദേശിനികൾ (42, 35), 3 നല്ലൂർനാട് സ്വദേശികൾ (10, 40, 35), 2 പുൽപ്പള്ളി സ്വദേശികൾ (32, 40), 2 ചുള്ളിയോട് സ്വദേശികൾ (48, 34), 2 പനമരം സ്വദേശികൾ (39, 27), മീനങ്ങാടി (24), വെള്ളമുണ്ട (24), നാലാം മൈൽ (14), തൊണ്ടർനാട് (43), മാനന്തവാടി(33) സ്വദേശികളായ ഓരോരുത്തര്‍, ഒരു കോഴിക്കോട് (34) സ്വദേശി, ഒരു കാസർഗോഡ് (41) സ്വദേശി, മാനന്തവാടി ജില്ലാ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകന്‍ (32),
ഉറവിടം വ്യക്തമല്ലാത്ത രണ്ട് കാരക്കാമല സ്വദേശികൾ (1, 17), ഒരു പൊരുന്നന്നൂർ സ്വദേശിനി (40), ഒരു ചീരാൽ സ്വദേശിനി (23).
33 പേർക്ക് രോഗമുക്തി
മീനങ്ങാടി, അമ്പലവയൽ സ്വദേശികളായ ഏഴു പേർ വീതം, മൂന്ന് മൂലങ്കാവ് സ്വദേശികള്‍, രണ്ട് മുണ്ടക്കുറ്റി സ്വദേശികൾ, ആനോത്ത്, പൊഴുതന, കാരച്ചാൽ, മുട്ടിൽ, പനവല്ലി, മേപ്പാടി, നരിക്കുണ്ട്, ബത്തേരി, കൊളഗപ്പാറ, ഭൂതത്താൻ കോളനി, പുത്തൻകുന്ന് സ്വദേശികളായ ഓരോരുത്തരും, രണ്ട് കണ്ണൂർ സ്വദേശികളും ഒരു കോഴിക്കോട് സ്വദേശിയുമാണ് രോഗം ഭേദമായി ഡിസ്ചാർജ് ആയത്.