നെയ്മര്‍ കോവിഡ് മുക്തനായി; ടീമിനൊപ്പം പരിശീലനത്തിന് ഇറങ്ങി
പി.എസ്.ജിയുടെ സൂപ്പര്‍താരം നെയ്മര്‍ കോവിഡ് മുക്തനായി. നെയ്മര്‍ ടീമിനൊപ്പം പരിശീലനത്തിന് ചേര്‍ന്നെന്ന് പരിശീലകന്‍ തോമസ് ടൂഹെല്‍ വ്യക്തമാക്കി. നെയ്മറും ഇ്ക്കാര്യം വ്യക്തമാക്കി ട്വീറ്റ് ചെയ്തിട്ടുണ്ട്. ‘ഞാന്‍ പരിശീലനത്തിന് തിരിച്ചെത്തിയിരിക്കുന്നു. വളരെ സന്തോഷം, കൊറോണ ഔട്ട്’ എന്നായിരുന്നു നെയ്മറിന്റെ ട്വീറ്റ്. നെയ്മറിനൊപ്പം എയ്ഞ്ചല്‍ ഡി മരിയ, ലിയാണ്ട്രൊ പരെദസ് എന്നിവരുടേയും പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. മൂന്നു പേരും തിങ്കളാഴ്ച്ച് മാഴ്‌സയ്ക്ക് എതിരേ നടക്കുന്ന മത്സരത്തില്‍ കളിക്കും. സ്പാനിഷ് ദ്വീപായ ഇബിസയില്‍ അവധിയാഘോഷത്തിന് പോയി തിരിച്ചെത്തിയതിനു പിന്നാലെയായിരുന്നു താരങ്ങള്‍ക്ക് കോവിഡ്…