സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെ ഒമ്പത് പ്രമുഖരുടെ പേരുകൾ ഡൽഹി കലാപവുമായി ബന്ധപ്പെട്ട അനുബന്ധ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയതിനെതിരെ പ്രതിപക്ഷം. വിഷയം ഇരുസഭകളിലും ഉന്നയിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. രാജ്യസഭയിൽ ചർച്ചയാവശ്യപ്പെട്ട് സിപിഎം നോട്ടീസ് നൽകി.
കെ കെ രാഗേഷ് എംപിയാണ് രാജ്യസഭയിൽ നോട്ടീസ് നൽകിയത്. കലാപവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾ കേന്ദ്രം അവഗണിച്ചിരുന്നു. വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കളെ കേസിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. യെച്ചൂരി അടക്കമുള്ളവരുടെ പേരുകൾ അനുബന്ധ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയത് ചോദ്യം ചെയ്യാനാണ് തീരുമാനം.
യെച്ചൂരി അടക്കമുള്ളവർക്കെതിരായ ഡൽഹി പോലീസിന്റെ നടപടിയെ സിപിഎം അപലപിച്ചു. പോലീസിന്റെ നടപടിക്ക് പ്രധാനമന്ത്രി പാർലമെന്റിൽ മറുപടി പറയണമെന്ന് കോൺഗ്ര് ആവശ്യപ്പെട്ടു.