ഹാത്രാസിലേക്കുള്ള യാത്രക്കിടെ നോയ്ഡയിൽ വെച്ച് പ്രിയങ്ക ഗാന്ധിയെ പോലീസ് കൈയ്യേറ്റം ചെയ്ത സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് ഉത്തർപ്രദേശ് പോലീസ്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്താൻ മുതിർന്ന വനിതാ പോലീസുദ്യോഗസ്ഥയെ നിയോഗിച്ചതായി നോയ്ഡ പോലീസ് അറിയിച്ചു
രാഹുൽ ഗാന്ധിക്കും കോൺഗ്രസ് നേതാക്കൾക്കുമൊപ്പം ഹാത്രാസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ പോകുന്നതിനിടെയാണ് പ്രിയങ്കക്ക് നേരെ കയ്യേറ്റമുണ്ടായത്. പോലീസുകാരൻ പ്രിയങ്ക ഗാന്ധിയുടെ വസ്ത്രത്തിൽ കയറി പിടിക്കുന്നതും കയ്യേറ്റം ചെയ്യുകയുമായിരുന്നു
ഇതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ യുപി പോലീസ് പ്രതിരോധത്തിലായി. തുടർന്നാണ് നോയ്ഡ പോലീസ് സംഭവത്തിൽ മാപ്പ് പറഞ്ഞ് ട്വീറ്റ് ചെയ്തത്.