രാഹുൽ ഗാന്ധിക്കെതിരായ ഇടുക്കി മുൻ എംപി ജോയ്‌സ് ജോർജിന്റെ വിവാദ പരാമർശത്തെ തള്ളി സിപിഎം. ജോയ്‌സിന്റെ പരാമർശങ്ങളോട് യോജിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
രാഹുൽ ഗാന്ധിയുടെയും കോൺഗ്രസിന്റെയും രാഷ്ട്രീയ നിലപാടുകളെയാണ് സിപിഎം എതിർക്കുന്നത്. അത്തരം രാഷ്ട്രീയ വിമർശനങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാൻ മാത്രമേ വ്യക്തിപരമായ പരാമർശങ്ങൾ സഹായിക്കു. ഇത്തരത്തിലുള്ള പരാമർശങ്ങൾ ആരുടെയും ഭാഗത്ത് നിന്നുണ്ടാകരുതെന്നും സിപിഎം പറയുന്നു.
അതേസമയം പ്രസ്താവന പരസ്യമായി പിൻവലിച്ച് ജോയ്‌സ് ജോർജ് മാപ്പ് പറഞ്ഞു. കഴിഞ്ഞ ദിവസം ഇടുക്കിയിൽ നടന്ന പ്രചാരണ പരിപാടിയിൽ വെച്ചായിരുന്നു ജോയ്‌സിന്റെ അശ്ലീല പരാമർശം
രാഹുലിന് മുന്നിൽ പെൺകുട്ടികൾ കുനിഞ്ഞും വളഞ്ഞും നിൽക്കരുത്. അയാൾ കല്യാണം കഴിച്ചിട്ടില്ലെന്നായിരുന്നു ജോയ്‌സിന്റെ പരാമർശം. സംഭവത്തിൽ രൂക്ഷ വിമർശനം ഉയർന്നതിന് പിന്നാലെയാണ് മാപ്പ് പറച്ചിൽ