ഐപിഎല്ലിൽ സൺ റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസിന് തകർപ്പൻ സ്‌കോർ. നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മുംബൈ 208 റൺസെടുത്തു. മുംബൈക്കായി ഓപണർ ക്വിന്റൻ ഡി കോക്ക് അർധ സെഞ്ച്വറി നേടി
39 പന്തിൽ നാല് വീതം സിക്‌സും ഫോറും സഹിതം 67 റൺസാണ് ഡി കോക്ക് എടുത്തത്. രോഹിത് 6 റൺസിന് പുറത്തായി. സൂര്യകുമാർ യാദവ് 27 റൺസിനും ഇഷാൻ കിഷൻ 31 റൺസിനും വീണു
ഹാർദിക് പാണ്ഡ്യ 19 പന്തിൽ രണ്ട് സിക്‌സും രണ്ട് ഫോറും സഹിതം 28 റൺസും പൊള്ളാർഡ് 13 പന്തിൽ മൂന്ന് സിക്‌സ് ഉൾപ്പെടെ 25 റൺസും കൃനാൽ പാണ്ഡ്യ രണ്ട് സിക്‌സും രണ്ട് ഫോറും ഉൾപ്പെടെ 20 റൺസുമെടുത്തു. 14 സിക്‌സറുകളാണ് മുംബൈ ഇന്നിംഗ്‌സിൽ പിറന്നത്.