ഐ.പില്‍ 13ാം സീസണിലെ ഒന്‍പതാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് 224 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം മുന്നോട്ട് വെച്ച് കിംഗ്‌സ് ഇലവന്‍ പഞ്ചാബ്. മായങ്ക് അഗര്‍വാളിന്റെ സെഞ്ച്വറി മികവില്‍ നിശ്ചിത ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തിലാണ് പഞ്ചാബ് 223 റണ്‍സ് നേടിയത്. 45 ബോളില്‍ സെഞ്ച്വറി തികച്ച അഗര്‍വാള്‍ 50 ബോളില്‍ 106 റണ്‍സ് നേടി. രാഹുലിന് ശേഷം ഈ സീസണില്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമാണ് അഗര്‍വാള്‍.
7 സിക്‌സും 10 ഫോറും ചേര്‍ന്നതായിരുന്നു അഗര്‍വാളിന്റെ പ്രകടനം. ഓപ്പണിംഗ് കൂട്ടുകെട്ടില്‍ കെ.എല്‍ രാഹുലും മായങ്ക് അഗര്‍വാളും ചേര്‍ന്ന് 183 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്ത്. രാഹുല്‍ 54 ബോളില്‍ നിന്ന് 69 റണ്‍സ് നേടി. 7 ഫോറും 1 സിക്‌സുമടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്‌സ്. നിക്കോളാസ് പൂരന്‍ 25 റണ്‍സും മാക്‌സ്വെല്‍ 13 റണ്‍സും എടുത്ത് പുറത്താകാതെ നിന്നു.
പഞ്ചാബിനായി അങ്കിത് രാജ്പൂത്, ടോം കറന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രാജസ്ഥാന്‍ നിരയില്‍ ജോസ് ബട്‌ലര്‍ ടീമില്‍ തിരിച്ചെത്തി. ബാംഗ്ലൂരിന് എതിരെ ഇറങ്ങിയ ടീമിനെ തന്നെ പഞ്ചാബ് നിലനിര്‍ത്തി