മൂന്ന് ആശുപത്രികളില്‍ ചികിത്സ നിഷേധിച്ച കോവിഡ് മുക്തയായ ഗര്‍ഭിണിയുടെ ഇരട്ടക്കുട്ടികള്‍ മരിച്ചു

മലപ്പുറം: മൂന്ന് ആശുപത്രികളില്‍ ചികിത്സ നിഷേധിച്ച കോവിഡ് മുക്തയായ ഗര്‍ഭിണിയുടെ ഇരട്ടക്കുട്ടികള്‍ മരിച്ചു. ചികിത്സ ലഭിക്കാതെ 14 മണിക്കൂറാണ് യുവതി വിവിധ ആശുപത്രികളില്‍ കയറിയിറങ്ങിയത്. ഒരു സ്വകാര്യ ആശുപത്രി ഉൾപ്പെടെ മൂന്ന് ആശുപത്രികളെ സമീപിച്ചെങ്കിലും എവിടെയും ചികിത്സ ലഭിച്ചില്ല. പ്രസവ ചികിത്സയ്ക്ക് പി.സി.ആർ ഫലം തന്നെ വേണമെന്ന് ആശുപത്രി നിര്‍ബന്ധം പിടിച്ചു ചികിത്സ വൈകിയതാണ് മരണത്തിനിടയാക്കിയതെന്ന് യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു.

Read More

വിജയ് പി നായരുടെ ഡോക്ടറേറ്റ് വ്യാജം; നിയമ നടപടി ആരംഭിച്ചു

സ്ത്രീകളെ അധിക്ഷേപിച്ച് വിഡിയോകള്‍ പോസ്റ്റ് ചെയ്ത യൂട്യൂബര്‍ വിജയ് പി. നായരുടെ ഡോക്ടറേറ്റ് വ്യാജമെന്ന് ആരോപണം. യു.ജി.സിയുടെ അംഗീകാരമില്ലാത്ത ചെന്നൈ കേന്ദ്രീകരിച്ചുള്ള കടലാസ് സര്‍വകലാശയില്‍ നിന്നാണ് ഇയാള്‍ ഡോക്ടറേറ്റെടുത്തിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ക്ലിനിക്കല്‍ സൈക്കോളജിയില്‍ പി.എച്ച്.ഡി ഉണ്ടെന്നും ഡോക്ടറാണെന്നും അവകാശപ്പെട്ടാണ് വിജയ് പി. നായര്‍ തന്റെ വീഡിയോകള്‍ യൂട്യൂബിൽ പോസ്റ്റ് ചെയ്തിരുന്നത്. അതിനിടെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റെന്ന വ്യാജപ്രചാരണത്തിനെതിരെ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്‍ ഇയാൾക്കെതിരെ നിയമ നടപടി തുടങ്ങി. ചെന്നൈയിലെ ഗ്ലോബല്‍ ഹ്യൂമന്‍ പീസ് സര്‍വകലാശാലയില്‍…

Read More

അഗര്‍വാളിന് 45 ബോളില്‍ സെഞ്ച്വറി, പഞ്ചാബിന് കൂറ്റന്‍ സ്‌കോര്‍

ഐ.പില്‍ 13ാം സീസണിലെ ഒന്‍പതാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് 224 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം മുന്നോട്ട് വെച്ച് കിംഗ്‌സ് ഇലവന്‍ പഞ്ചാബ്. മായങ്ക് അഗര്‍വാളിന്റെ സെഞ്ച്വറി മികവില്‍ നിശ്ചിത ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തിലാണ് പഞ്ചാബ് 223 റണ്‍സ് നേടിയത്. 45 ബോളില്‍ സെഞ്ച്വറി തികച്ച അഗര്‍വാള്‍ 50 ബോളില്‍ 106 റണ്‍സ് നേടി. രാഹുലിന് ശേഷം ഈ സീസണില്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമാണ് അഗര്‍വാള്‍. 7 സിക്‌സും 10 ഫോറും ചേര്‍ന്നതായിരുന്നു അഗര്‍വാളിന്റെ പ്രകടനം….

Read More

കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ കോവിഡ് രോഗവ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണ നിയമപ്രകാരം കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കലക്ടർ സാംബശിവ റാവു ഉത്തരവിറക്കി

കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ കോവിഡ് രോഗവ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണ നിയമപ്രകാരം കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കലക്ടർ സാംബശിവ റാവു ഉത്തരവിറക്കി. 14 ദിവസത്തേക്കാണ് നിയന്ത്രണങ്ങൾ . നഗര പരിധിയിൽ സമ്പർക്ക രോഗവ്യാപനം ഇനിയും കൂടാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ദ്ധർ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങൾ. മാർക്കറ്റുകൾ, ഷോപ്പിംഗ് മാളുകൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ, ഹാർബറുകൾ എന്നിവിടങ്ങളിലെ സന്ദർശനം നിയന്ത്രിക്കും. ആളുകളുടെ പ്രവേശനം സാമൂഹിക അകലം പാലിച്ചായിരിക്കണം. ആറ് അടി അകലം നിർബന്ധമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും….

Read More

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 525 പേർ

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 525 പേരാണ്. 148 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3747 പേര്‍. ഇന്ന് വന്ന 97 പേര്‍ ഉള്‍പ്പെടെ 615 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 2133 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 86155 സാമ്പിളുകളില്‍ 82430 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 79215 നെഗറ്റീവും 3215 പോസിറ്റീവുമാണ്.

Read More

3391 പേർക്ക് ഇന്ന് രോഗമുക്തി; സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത് 56,709 പേർ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3391 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 434, കൊല്ലം 269, പത്തനംതിട്ട 125, ആലപ്പുഴ 306, കോട്ടയം 123, ഇടുക്കി 94, എറണാകുളം 337, തൃശൂര്‍ 215, പാലക്കാട് 206, മലപ്പുറം 399, കോഴിക്കോട് 403, വയനാട് 117, കണ്ണൂര്‍ 153, കാസര്‍ഗോഡ് 210 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 56,709 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,17,921 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി….

Read More

സംസ്ഥാനത്ത് പുതുതായി 17 ഹോട്ട് സ്‌പോട്ടുകൾ; 14 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 17 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ കട്ടക്കാമ്പല്‍ (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 15), അരിമ്പൂര്‍ (സബ് വാര്‍ഡ് 6), മൂരിയാട് (സബ് വാര്‍ഡ് 15), കോട്ടയം ജില്ലയിലെ കങ്ങഴ (13), വെല്ലൂര്‍ (8), വാകത്താനം (3), എറണാകുളം ജില്ലയിലെ ഐകരനാട് (സബ് വാര്‍ഡ് 12), മുളന്തുരുത്തി (സബ് വാര്‍ഡ് 5), പാലക്കാട് ജില്ലയിലെ മുതുതല (8), തേങ്കുറിശി (11, 15), പൂക്കോട്ടുകാവ് (8, 9, 11, 13 (സബ് വാര്‍ഡ്), 4 ),…

Read More

22-ാം പിറന്നാള്‍ ആഘോഷിച്ച് ഗൂഗിള്‍; പ്രത്യേക ഡൂഡിൽ പുറത്തിറക്കി

ജന്മദിന സ്പെഷ്യൽ ഡൂഡിലുമായി ലോകത്തെ ഏറ്റവും ജനപ്രിയ സെർച്ച് എഞ്ചിനായ ഗൂഗിൾ. ഗൂഗിളിന്റെ 22-ാമത് ജന്മദിനമാണിത്. 1998 സെപ്റ്റംബറിൽ പിഎച്ച്ഡി വിദ്യാർഥികളായ ലാറി പേജും സെർജി ബ്രിന്നും ചേർന്നാണ് അവർ പഠിച്ചിരുന്ന കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് സർവകലാശാല കാമ്പസിൽ ഉപയോഗിക്കുന്നതിനായി ഈ സെർച്ച് എഞ്ചിൻ ആരംഭിച്ചത്. നേരത്തെ തന്നെ ബാക്ക് റബ് എന്ന പേരിൽ ഒരു സെർച്ച് എഞ്ചിൻ അൽഗൊരിതം വികസിപ്പിച്ചെടുത്ത ഇരുവരും അവരുടെ പുതിയ പ്രൊജക്ടിന് ഗൂഗിൾ എന്ന് പേരിട്ടു. ഗണിത ശാസ്ത്ര പദമായ ഗൂഗോൾ (googol)…

Read More

ചികിത്സയിലിരിക്കെ മരണം: ചടങ്ങില്‍ പങ്കെടുത്തവർ നിരീക്ഷണത്തിൽ പോകണം

കൽപ്പറ്റ:ചികിത്സയിലിരിക്കെ മരിച്ച മൂപ്പൈനാട് താഴെ അരപ്പറ്റ ആന വളവിൽ സ്വദേശിനി ഫൗസിയ (38) ക്ക് കോവിഡ് സ്ഥിരീകരിച്ചു. പനി, കഫക്കെട്ട് തുടങ്ങിയ പ്രശ്നങ്ങളെ തുടർന്ന് സെപ്റ്റംബർ ഒന്നു മുതൽ മേപ്പാടി സി എച്ച് സി യിലും 20 മുതൽ മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജിലും ചികിത്സയിലായിരുന്നു. സെപ്തംബർ 24ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും 26ന് അവിടെവെച്ച് മരണപ്പെടുകയും ചെയ്തു. ആദ്യ കോവിഡ് പരിശോധനാഫലങ്ങൾ നെഗറ്റീവ് ആവുകയും മരണ ശേഷം ലഭിച്ച ഫലം പോസിറ്റീവ് ആവുകയും ആയിരുന്നു….

Read More

കോഴിക്കോട് ജില്ലയിൽ 956 പേര്‍ക്ക് കോവിഡ് :രോഗമുക്തി 403

‍ ജില്ലയില്‍ ഇന്ന് 956 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 5 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 43 പേര്‍ക്കുമാണ് പോസിറ്റീവായത്. 29 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 879 പേര്‍ക്കാണ് രോഗം ബാധിച്ചത്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 5782 ആയി. 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പോസിറ്റീവായി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 403 പേര്‍ കൂടി…

Read More