ലാവ്‌ലിൻ കേസ് ദസറ അവധിക്ക് ശേഷം നവംബർ 5ന് സുപ്രീം കോടതി പരിഗണിക്കും

ലാവ്‌ലിൻ കേസ് നവംബർ അഞ്ചിന് സുപ്രീം കോടതി പരിഗണിക്കും. സിബിഐയുടെ ആവശ്യപ്രകാരമാണ് കേസ് രണ്ടാഴ്ചത്തേക്ക് നീട്ടിവെക്കുന്നത്. ദസറ അവധിക്ക് ശേഷം പരിഗണിക്കാനാണ് കേസ് സുപ്രീം കോടതി മാറ്റിവെച്ചത്. കേസിൽ ശക്തമായ വാദവുമായി വരാൻ സുപ്രീം കോടതി സിബിഐയോട് നിർദേശിച്ചിരുന്നു. രണ്ട് കോടതികൾ നേരത്തെ പിണറായി വിജയൻ അടക്കമുള്ളവരെ വെറുതെവിട്ടതും സുപ്രീം കോടതി ഓർമിപ്പിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട നോട്ട് സമർപ്പിക്കാൻ കോടതി നിർദേശിച്ചിരുന്നു. ഇതിനാണ് സിബിഐ രണ്ടാഴ്ചത്തെ സാവകാശം തേടിയത്. ഹരീഷ് സാൽവെയാണ് കഴിഞ്ഞ ദിവസം പിണറായി വിജയന്…

Read More

മഹാരാഷ്ട്രയിൽ സഹോദരങ്ങളായ നാല് കുഞ്ഞുങ്ങളെ കോടാലി കൊണ്ട് വെട്ടിക്കൊന്നു

മഹാരാഷ്ട്രയിൽ സഹോദരങ്ങളായ നാല് കുഞ്ഞുങ്ങളെ കോടാലി കൊണ്ട് വെട്ടിക്കൊന്നു. ജാൽഗോണിലെ ബോർഘേത ഗ്രാമത്തിലാണ് അതിദാരുണമായ സംഭവം. മാതാപിതാക്കൾ ജോലിക്ക് പോയ സമയത്തായിരുന്നു കൂട്ടക്കൊലപാതകം അരങ്ങേറിയത്. 12 വയസ്സുള്ള സായ്ത, 11 വയസ്സുള്ള റാവൽ, എട്ട് വയസ്സുകാരൻ അനിൽ മൂന്ന് വയസ്സുകാരൻ സുമൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവർ താമസിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥനാണ് നാല് കുട്ടികളും ചോരയിൽ കുളിച്ച് കിടക്കുന്നത് കണ്ടത്. കുട്ടികളുടെ മൃതദേഹങ്ങളുടെ അരികിൽ നിന്നും ചോര പുരണ്ട കോടാലിയും പോലീസ് കണ്ടെടുത്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ…

Read More

എൽ.പി.ജി വിതരണത്തിന്​ പുതിയ സംവിധാനം ഏർപ്പെടുത്താനൊരുങ്ങി എണ്ണ കമ്പനികൾ

എൽ.പി.ജി വിതരണത്തിന്​ പുതിയ സംവിധാനം ഏർപ്പെടുത്താനൊരുങ്ങി എണ്ണ കമ്പനികൾ.അടുത്ത മാസം മുതൽ വീടുകളിൽ എൽ.പി.ജി വിതരണം നടത്തുമ്പോൾ ഒ.ടി.പി കൂടി നൽകണം. സിലിണ്ടറി​ന്റെ കള്ളക്കടത്ത്​ തടയുന്നതിനും യഥാർഥ ഉപഭോക്​താകൾക്ക്​ അത്​ ലഭിക്കുന്നുണ്ടെന്ന്​ ഉറപ്പു വരുത്താനുമാണ്​ പുതിയ നടപടി. ആദ്യഘട്ടമായി രാജ്യത്തെ 100 നഗരങ്ങളിലാവും പദ്ധതി നടപ്പാക്കുക. ജയ്​പൂരിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കുന്നത്​ തുടങ്ങിയിട്ടുണ്ട്​. എൽ.പി.ജി ബുക്ക്​ ചെയ്യു​മ്പോൾ ഉപഭോക്​താവിന്​ ഒരു ഒ.ടി.പി നമ്പർ ലഭിക്കും. ഗ്യാസ്​ വിതരണം ചെയ്യുന്ന സമയത്ത്​ ഇത്​ നൽകണം.പുതിയ സംവിധാനം നിലവിൽ വരുന്നതിന്​…

Read More

പ്രതീക്ഷ മങ്ങുന്നു; മരുന്ന് പരാജയം: പ്രയോജനമില്ലെന്ന് ലോകാരോഗ്യസംഘടന

വാഷിങ്ടണ്‍; കൊറോണയ്ക്കെതിരെ ഫലപ്രദമാകുമെന്ന മരുന്ന് പരാജയമെന്ന് കണ്ടെത്തല്‍. റെംഡിസിവിര്‍ എന്ന മരുന്ന് കൊവിഡ് മരണങ്ങള്‍ കുറയ്ക്കുന്നതിന് പര്യാപ്തമല്ലെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. 30 രാജ്യങ്ങളില്‍ നിന്നായുള്ള 11,000 പേരില്‍ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) നടത്തിയ ക്ലിനിക്കല്‍ ട്രയലിലാണ് മരുന്ന് കാര്യമായ പ്രയോജനം ചെയ്യുന്നില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്   റെംഡെസിവിര്‍, മലേറിയക്കെതിരേ ഉപയോഗിക്കുന്ന മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിന്‍, ആന്റി എച്ച്ഐവി മരുന്ന് കോമ്പിനേഷന്‍ ലോപിനാവിര്‍ / റിറ്റോണാവീര്‍, ഇന്റര്‍ഫെറോണ്‍ എന്നിവയുള്‍പ്പെടെയുള്ള നാല് മരുന്നുകളാണ് ആളുകളില്‍ പരീക്ഷിച്ചത്. എന്നാല്‍ ഇവയൊന്നും മരണ നിരക്ക് കുറയ്ക്കാനോ, രോഗം…

Read More

രാജ്യത്തെ പെണ്‍കുട്ടികളുടെ വിവാഹപ്രായം മാറ്റുന്നു; തീരുമാനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: രാജ്യത്തെ പെണ്‍കുട്ടികളുടെ വിവാഹപ്രായം മാറ്റുന്നു. തീരുമാനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതുമായി ബന്ധപ്പെട്ട സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ അടിയന്തിരമായി തീരുമാനമുണ്ടാകുമെന്നും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘പെണ്‍കുട്ടികളുടെ വിവാഹപ്രായത്തെ കുറിച്ച് കൃത്യമായ തീരുമാനം എടുക്കേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. ഇക്കാര്യത്തില്‍ നിരവധി കത്തുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍, സമിതിയുടെ റിപ്പോര്‍ട്ട് ലഭിക്കുന്ന പക്ഷം അടിയന്തിരമായി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ഉറപ്പ് നല്‍കുന്നു’. പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുപോരുന്ന നടപടികളെക്കുറിച്ചും…

Read More

വയനാട്ടിൽ 158 പേര്‍ക്ക് കൂടി കോവിഡ്; 155 പേര്‍ രോഗമുക്തി നേടി, 151 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (16.10.20) 158 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 155 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 151 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 7 പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 5510 ആയി. 4358 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 34 പേര്‍ മരണപ്പെട്ടു. നിലവില്‍ 1118 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 361 പേര്‍ വീടുകളിലാണ്…

Read More

സംസ്ഥാനത്ത് ഇന്ന് 7283 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇന്ന് 7283 പേര്‍ക്ക് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1025, കോഴിക്കോട് 970, തൃശൂര്‍ 809, പാലക്കാട് 648, എറണാകുളം 606, തിരുവനന്തപുരം 595, ആലപ്പുഴ 563, കോട്ടയം 432, കൊല്ലം 418, കണ്ണൂര്‍ 405, പത്തനംതിട്ട 296, കാസര്‍ഗോഡ് 234, വയനാട് 158, ഇടുക്കി 124 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 24 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശിനി മേരികുട്ടി (56), മണക്കാട് സ്വദേശിനി സുമതി (48),…

Read More

വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയെ കിണറ്റിൽ തള്ളിയിട്ടു; മൂന്ന് ദിവസത്തിന് ശേഷം അദ്ഭുതകരമായി രക്ഷപ്പെടൽ

മൂന്ന് ദിവസം കിണറ്റിൽ കഴിഞ്ഞ യുവതിക്ക് അത്ഭുത രക്ഷപ്പെടൽ. കർണാടക കൊളർ സ്വദേശിയായ ഇരുപത്തിരണ്ടുകാരിയാണ് അറുപതടിയോളം ആഴമേറിയ കിണറ്റിൽ മൂന്ന് ദിവസം കഴിച്ചു കൂട്ടിയ ശേഷം ജീവിതത്തിലേക്ക് തിരികെ കയറിയത്. ബംഗളൂരുവിലെ ദേവനഹള്ളിയിലാണ് സംഭവം. ഇൻസ്റ്റഗ്രാം വഴി ഒരുമാസം മുമ്ബ് പരിചയപ്പെട്ട ആദർശ് എന്ന യുവാവിനെ കാണുന്നതിനായാണ് പെൺകുട്ടി ഇവിടെയെത്തിയത്. ഇയാൾ പറഞ്ഞ സ്ഥലത്ത് ബസിറങ്ങിയ പെൺകുട്ടിയെ കൂട്ടിക്കൊണ്ടു പോകുന്നതിനായി യുവാവ് എത്തുകയും ചെയ്തിരുന്നു   ദേവനഹള്ളിയിലിറങ്ങിയ യുവതിയെ സമീപഗ്രാമമായ രംഗനാഥപുരയിലെ ഒരു ഫാം ഹൗസിലാണ് ആദർശ്…

Read More

പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം; ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

കൊല്ലം: നാല് വര്‍ഷത്തിനു ശേഷം പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. വെടിക്കെട്ട് നടത്തിയവരും ക്ഷേത്രഭരണ സമിതി അംഗങ്ങളും അടക്കം 52 പേരാണു പ്രതികള്‍. കൊല്ലം പറവൂര്‍ കോടതിയിലാണു ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. അപകടമുണ്ടാകാന്‍ സാധ്യതയുണ്ടെന്നറിഞ്ഞിട്ടും അളവില്‍ കൂടുതല്‍ വെടിമരുന്ന് ശേഖരിച്ചെന്ന് കുറ്റപത്രത്തിലുണ്ട്. അപകടത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണമായും ക്ലീന്‍ ചിറ്റ് നല്‍കുന്ന അന്വേഷണ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയ പി.എസ്. ഗോപിനാഥന്‍ കമ്മിഷന്‍ ഇവര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു.   2016 ഏപ്രില്‍…

Read More

ജോസ് കെ മാണി പോയതു കൊണ്ട് യുഡിഎഫിന് ഒന്നും സംഭവിക്കില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

ജോസ് കെ മാണി മുന്നണി വിട്ടതു കൊണ്ട് യുഡിഎഫിന് ഒന്നും സംഭവിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മാണി സാറിനോട് ക്രൂരമായ പെരുമാറ്റമാണ് ഇടതു മുന്നണിയിൽ നിന്നുണ്ടായത്. ഇന്ത്യയുടെ ചരിത്രത്തിൽ ഒരു മനുഷ്യനോട് ഇത്രയും ക്രൂരമായി പെരുമാറിയിട്ടുണ്ടോയെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ചോദിച്ചു   മാണി സാർ അഴിമതിക്കാരനാണെന്നും ബജറ്റ് അവതരിപ്പിക്കാൻ അവകാശമില്ലെന്നും പറഞ്ഞവരാണ് എൽ ഡി എഫുകാർ. പിണറായി വിജയന്റേത് അധാർമിക രാഷ്ട്രീയമാണ്. ആരെയും അദ്ദേഹം സ്വീകരിക്കും. എന്തും പറയും. തരാതാരം വാക്കുകൾ മാറ്റിപ്പറയുന്നതിൽ മടിയില്ലാത്ത നേതാവാണ്…

Read More