ലാവ്‌ലിൻ കേസ് നവംബർ അഞ്ചിന് സുപ്രീം കോടതി പരിഗണിക്കും. സിബിഐയുടെ ആവശ്യപ്രകാരമാണ് കേസ് രണ്ടാഴ്ചത്തേക്ക് നീട്ടിവെക്കുന്നത്. ദസറ അവധിക്ക് ശേഷം പരിഗണിക്കാനാണ് കേസ് സുപ്രീം കോടതി മാറ്റിവെച്ചത്.
കേസിൽ ശക്തമായ വാദവുമായി വരാൻ സുപ്രീം കോടതി സിബിഐയോട് നിർദേശിച്ചിരുന്നു. രണ്ട് കോടതികൾ നേരത്തെ പിണറായി വിജയൻ അടക്കമുള്ളവരെ വെറുതെവിട്ടതും സുപ്രീം കോടതി ഓർമിപ്പിച്ചിരുന്നു.
കേസുമായി ബന്ധപ്പെട്ട നോട്ട് സമർപ്പിക്കാൻ കോടതി നിർദേശിച്ചിരുന്നു. ഇതിനാണ് സിബിഐ രണ്ടാഴ്ചത്തെ സാവകാശം തേടിയത്. ഹരീഷ് സാൽവെയാണ് കഴിഞ്ഞ ദിവസം പിണറായി വിജയന് വേണ്ടി കോടതിയിൽ ഹാജരായത്