മഹാരാഷ്ട്രയിൽ സഹോദരങ്ങളായ നാല് കുഞ്ഞുങ്ങളെ കോടാലി കൊണ്ട് വെട്ടിക്കൊന്നു

മഹാരാഷ്ട്രയിൽ സഹോദരങ്ങളായ നാല് കുഞ്ഞുങ്ങളെ കോടാലി കൊണ്ട് വെട്ടിക്കൊന്നു. ജാൽഗോണിലെ ബോർഘേത ഗ്രാമത്തിലാണ് അതിദാരുണമായ സംഭവം. മാതാപിതാക്കൾ ജോലിക്ക് പോയ സമയത്തായിരുന്നു കൂട്ടക്കൊലപാതകം അരങ്ങേറിയത്.

12 വയസ്സുള്ള സായ്ത, 11 വയസ്സുള്ള റാവൽ, എട്ട് വയസ്സുകാരൻ അനിൽ മൂന്ന് വയസ്സുകാരൻ സുമൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവർ താമസിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥനാണ് നാല് കുട്ടികളും ചോരയിൽ കുളിച്ച് കിടക്കുന്നത് കണ്ടത്.

കുട്ടികളുടെ മൃതദേഹങ്ങളുടെ അരികിൽ നിന്നും ചോര പുരണ്ട കോടാലിയും പോലീസ് കണ്ടെടുത്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു