മഹാരാഷ്ട്ര പൂനയിൽ കൊവിഡ് ബാധിച്ച് വയനാട് മാനന്തവാടി കണിയാരം സ്വദേശി മരിച്ചു. കണിയാരം പാലാകുളി തോമ്പ്ര കുടി ബാലസുബ്രമണ്യൻ്റെ മകൻ പ്രസാദ് (39) ആണ് മരിച്ചത്.കുടുംബസമേതം പൂനയിൽ താമസിച്ചു വരികയായിരുന്നു. അവിടെ സ്പെയർ പാർട്സ് കട നടത്തുകയായിരുന്നു : പത്ത് ദിവസം മുമ്പാണ് രോഗം ബാധിച്ചത്. ഗുരുതരാവസ്ഥയിൽ ആയിട്ടും വെൻറിലേറ്റർ കിട്ടാത്തതാണ് മരണത്തിനിടയാക്കിയത് എന്ന് ബന്ധുക്കൾ പറഞ്ഞു. സംസ്ക്കാരം പൂനയിൽ തന്നെ നടത്തുമെന്നാണ് ബന്ധുക്കൾ അറിയിച്ചു. ഭാര്യ സന്ധ്യക്കും കോവിഡ് ബാധിച്ചിരുന്നു എങ്കിലും അവർ സുഖം പ്രാപിച്ചു. 10 വയസുകാരൻ മകനുമായി ബന്ധുക്കൾ നാട്ടിലേക്ക് മടങ്ങി.
The Best Online Portal in Malayalam