വയനാട് ആശങ്കയിൽ;ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ എട്ട് പേർ സമ്പർക്കത്തിലൂടെ

വയനാട്ടിൽ ആശങ്ക ഉയർത്തിയാണ് ഇന്നത്തെ കോവിഡ് സ്ഥിരീകരണം പുറത്ത് വിട്ടത്.ആകെ ഇരുപത്തെട്ട് പേരിൽ എട്ടു പേർ സമ്പർക്കത്തിലൂടെയാണ് എന്നത് ജില്ലയെ ആശങ്കയിലാക്കുകയാണ്.

തൊണ്ടർനാട് പഞ്ചായത്തിലെ ആറു പേർക്കും കോട്ടത്തറ, കൽപ്പറ്റ ഒരാൾക്ക് വീതവുമാണ് സമ്പർക്കത്തിലൂടെ രോഗം പകർന്നത്.
കോട്ടത്തറയിൽ കോഴിക്കോട് ജില്ലയിൽ നിന്നെത്തിയവരിൽ നിന്നാണ് രോഗബാധയുണ്ടായത്. കൽപ്പറ്റ റാട്ടക്കൊല്ലിയിൽ തുണി വ്യാപാരവുമായെത്തിയ തമിഴ്നാട് സ്വദേശിയിൽ നിന്നുമാണ് രോഗം പകർന്നത്. ജില്ലയിൽ ഏറ്റവും കൂടുതൽ കോവിഡ് റിപ്പോർട്ട് ചെയ്ത ദിവസമാണിന്ന്.