ചേർത്തലയിലെ തിരോധാന പരമ്പര; പ്രതി സെബാസ്റ്റ്യന് അസാധാരണ കോൺഫിഡൻസെന്ന് പൊലീസ്

ചേർത്തലയിലെ കൊലപാതക പരമ്പരയിൽ ഇന്നലത്തെ തെളിവെടുപ്പിൽ കണ്ടെത്തിയ ലേഡീസ് ബാഗും കൊന്തയും നിർണായകം. കുളത്തിൽ നിന്നാണ് ലേഡീസ് ബാഗ് കണ്ടെത്തിയത്. ചോദ്യം ചെയ്യലുമായി സഹകരിക്കാതിരുന്ന പ്രതി സെബാസ്റ്റ്യന് അസാധാരണ കോൺഫിഡൻസെന്ന് അന്വേഷണ സംഘം പറയുന്നു. പ്രതിയുമായി കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ ഇന്ന് തെളിവെടുപ്പ് നടത്തും.

കെഡാവർ നായ എയ്ഞ്ചൽ ആണ് കൊന്ത കണ്ടെത്തിയത്. കുളത്തിൽ നിന്നാണ് ലേഡീസ് ബാഗ് കണ്ടെത്തിയത്. കിടപ്പുമുറിയിലെ ഗ്രാനൈറ്റിനുള്ളിൽ ഒന്നുമില്ല. തറ കുഴിച്ച് നാലടി താഴ്ചയിൽ പരിശോധന നടത്തിയിരുന്നു. തെളിവെടുപ്പിനിടെ വീടിനുള്ളിൽ സെബാസ്റ്റ്യൻ പുച്ഛ ഭാവത്തിലായിരുന്നു നിന്നത്. ജെയ്നമ്മയുടെ മൊബൈൽ ഫോൺ കണ്ടെത്താൻ ഇന്ന് പരിശോധന നടക്കും.

വീട്ടിലെ പരിശോധനയ്ക്ക് നടുവിലിരുത്തി സമ്മർദ്ദത്തിലൂടെ സെബാസ്റ്റ്യനിൽ നിന്ന് കൂടുതൽ വിവരങ്ങൾ തേടാനുള്ള ക്രൈം ബ്രാഞ്ച് തന്ത്രവും പരാജയപ്പെട്ടു. ഇന്നലെയും അന്വേഷണത്തോട് സെബാസ്റ്റ്യൻ സഹകരിച്ചില്ല. രണ്ട് ദിവസം കൂടി മാത്രമാണ് കസ്റ്റഡി കാലാവധി അവശേഷിക്കുന്നത്. നിസ്സഹകരണം തുടരുന്ന പശ്ചാത്തലത്തിൽ ഇതിനുള്ളിൽ തെളിവെടുപ്പ് പൂർത്തിയാക്കുക വെല്ലുവിളിയാണ്.