
ഉത്തരകാശി ഇരട്ട മേഘവിസ്‌ഫോടനം: കാണാതായവരില്‍ സൈനികരും ഉള്‍പ്പെട്ടതായി വിവരം
ഉത്തരാഖണ്ഡ് ഉത്തരകാശിയില്‍ ഇരട്ട മേഘവിസ്‌ഫോടനത്തില്‍ കാണാതായവരില്‍ സൈനികരും ഉള്‍പ്പെട്ടതായി വിവരം. ഹര്‍സില്‍ ആര്‍മി ബേസ് ക്യാമ്പിനെ മിന്നല്‍ പ്രളയം ബാധിച്ചതായി വിവരം. രണ്ടാമതായി ഉണ്ടായ മേഘവിസ്‌ഫോടനമാണ് ആര്‍മി ക്യാമ്പിനെ ബാധിച്ചത്. വിഷയത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. നിലവില്‍ 20 പേരെ രക്ഷപെടുത്തിയിട്ടുണ്ടെന്നാണ് വിവരം. മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. രക്ഷാപ്രവര്‍ത്തനവും സ്ഥിതിഗതികളും യോഗം വിലയിരുത്തി. രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ച മേഘവിസ്‌ഫോടനത്തില്‍ ഖിര്‍ ഗംഗ നദിയിലുണ്ടായ മിന്നല്‍ പ്രളയം ഒരു ഗ്രാമത്തെ തന്നെ…