ഇന്നുണ്ടായില്ല; ലാവ്‌ലിൻ കേസ് അടുത്ത വ്യാഴാഴ്ച സുപ്രീം കോടതി പരിഗണിക്കും

ലാവ്‌ലിൻ കേസ് അടുത്ത വ്യാഴാഴ്ച സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസ് യു യു ലളിതിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് തന്നെയാകും വ്യാഴാഴ്ച കേസ് പരിഗണിക്കുക. നേരത്തെ ഇന്ന് കേസ് പരിഗണിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ വന്നിരുന്നത്.

 

ബുധനാഴ്ച ലിസ്റ്റ് ചെയ്തിരുന്ന കേസുകളിൽ 23ാമത്തെ ആയിരുന്നു ലാവ്‌ലിൻ കേസ്. എന്നാൽ ഉച്ചയ്ക്ക് ഒരു മണി വരെ മാത്രമേ ജസ്റ്റിസ് ലളിതിന്റെ മൂന്നംഗ ബഞ്ചുണ്ടായിരുന്നുള്ളു. പതിനാലാമത്തെ കേസ് പരിഗണിച്ചപ്പോൾ സമയം ഒരു മണി കഴിഞ്ഞിരുന്നു. ഇതേ തുടർന്നാണ് മറ്റ് കേസുകൾ മാറ്റിവെച്ചത്

 

ലാവ്‌ലിൻ കേസ് മറ്റൊരു ബഞ്ചിലേക്ക് വിടാൻ ജസ്റ്റിസ് യു യു ലളിത് ഉത്തരവിട്ടിരുന്നു. എങ്കിലും കേസ് ലളിതിന്റെ ബഞ്ചിലേക്ക് തന്നെ എത്തുകയായിരുന്നു.