വിധിയിൽ ഏറെ സന്തോഷം, ഒടുവിൽ സത്യം തെളിഞ്ഞുവെന്ന് എൽ കെ അദ്വാനി

ഒടുവില്‍ സത്യം തെളിഞ്ഞെന്ന് 1992-ല്‍ ബാബ്റി മസ്ജിദ് തകര്‍ത്ത കേസില്‍ ലഖ്‍നൗ കോടതി കുറ്റവിമുക്തനാക്കിയ ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനി. രാമജന്മഭൂമി പ്രസ്ഥാനത്തോടുള്ള തന്‍റെയും പാര്‍ട്ടിയായ ബിജെപിയുടെയും വിശ്വാസവും ആത്മാര്‍ത്ഥതയും കോടതി വിധിയോടെ തെളിയിക്കപ്പെട്ടുവെന്നും അദ്വാനി പ്രതികരിച്ചു. ഗൂഢാലോചനയില്ലെന്ന് തെളിഞ്ഞ ചരിത്രവിധിയെന്ന് മുതിര്‍ന്ന ബിജെപി നേതാവ് മുരളീ മനോഹര്‍ ജോഷിയും പ്രതികരിച്ചു.