ലാവ്‌ലിൻ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. എട്ടാം തീയതി പരിഗണിക്കേണ്ടിയിരുന്ന കേസ് സമയക്കുറവുള്ളതിനെ തുടർന്ന് ഇന്നത്തേക്ക് മാറ്റി വെക്കുകയായിരുന്നു. ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.
നേരത്തെ സിബിഐയുടെ അപേക്ഷ പ്രകാരം കേസ് നാല് തവണ മാറ്റിവെച്ചിരുന്നു. ചില രേഖകൾ സമർപ്പിക്കാനുണ്ടെന്ന് പറഞ്ഞ സിബിഐ ഇതുവരെ ഇത് സമർപ്പിച്ചിട്ടില്ല. പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്.