പരീക്ഷ നടത്താനാകുമോ; പരീക്ഷയിൽ ആശങ്ക തുടരുന്നു
തിരുവനന്തപുരം: പി എസ് സി യോഗത്തിലും തീരുമാനമുണ്ടാകാത്ത സാഹചര്യത്തിൽ പത്താം തല പ്രാഥമിക പരീക്ഷയുടെ നടത്തിപ്പിലുള്ള അനിശ്ചിതത്വം തുടരുന്നു. 16 ലക്ഷം പേർ അപേക്ഷിച്ചിരിക്കുന്ന പരീക്ഷ ഫെബ്രുവരിയിൽ നടക്കുമോ എന്ന ആശങ്കയാണ് ഉദ്യോഗാർത്ഥികൾക്കിപ്പോൾ. പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് സർക്കാറിൻ്റെ നിർദ്ദേശത്തിനായി കാത്തിരിക്കുകയാണ് പി എസ് സി ഇപ്പോൾ. ജനുവരി പകുതിയായിട്ടും ഫെബ്രുവരിയിലെ പരീക്ഷാ തീയതി പ്രഖ്യാപിക്കാത്തതിലെ ആശങ്ക ചില അംഗങ്ങൾ യോഗത്തിൽ ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്തെ കരസേനാ റാലി സർക്കാർ ഇടപെട്ടു മാറ്റിയ സാഹചര്യത്തിൽ പരീക്ഷാ തീയതി പ്രഖ്യാപിച്ചാൽ…