കൊവിഡിന്റെ ഉറവിടം തേടാൻ ഡബ്ല്യു എച്ച് ഒ; വ്യാഴാഴ്ച വുഹാനിൽ വിദഗ്ധ സംഘമെത്തും

കൊറോണ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്ത ചൈനയിലെ വുഹാൻ നഗരത്തിൽ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം സന്ദർശനം നടത്തും. ഡബ്ല്യു എച്ച് ഒ സംഘം വ്യാഴാഴ്ച വുഹാനിലെത്തുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു

വിവിധ രാജ്യങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരടങ്ങിയ സംഘമാണ് വുഹാനിൽ സന്ദർശിക്കുക. കൊവിഡ് മനുഷ്യരിലേക്ക് പടരാൻ കാരണമായ സാഹചര്യം പരിശോധിക്കും. വൈറസ് പൊട്ടിപ്പുറപ്പെട്ട ഉറവിടം ഏതെന്നും കണ്ടെത്താൻ സംഘം ശ്രമിക്കും.

വുഹാനിൽ കൊവിഡ് റിപ്പോർട്ട് ചെയ്ത് ഒരു വർഷം പിന്നിട്ടിട്ടും ഇതുവരെ വിദഗ്ധർക്ക് സ്ഥലം സന്ദർശിക്കാൻ അനുമതി ലഭിച്ചിരുന്നില്ല. സന്ദർശനത്തിനുള്ള ക്രമീകരണം ഒരുക്കുന്നതിൽ ചൈന താമസം വരുത്തുന്നതിനെ ഡബ്ല്യു എച്ച് ഒ മേധാവി കഴിഞ്ഞ ദിവസം അതൃപ്തി പ്രകടിപ്പിച്ചിരുന്നു