സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ എ.എ.വൈ, പി.എച്ച്.എച്ച്  (മഞ്ഞ,റോസ്) വിഭാഗത്തിലുളള റേഷന്‍ കാര്‍ഡുടമകള്‍ക്ക് ജൂലൈ മാസം സാധാരണ റേഷന് പുറമെ  പി എം ജി കെ വൈ  സ്‌കീമിലൂടെ  കാര്‍ഡില്‍ ഉള്‍പ്പെട്ട ഓരോ അംഗത്തിനും  4 കി ഗ്രാം അരിയും 1 കി ഗ്രാം  ഗോതമ്പും  സൗജന്യമായി  ലഭിക്കും.

സുൽത്താൻ ബത്തേരി:സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ എ.എ.വൈ, പി.എച്ച്.എച്ച്  (മഞ്ഞ,റോസ്) വിഭാഗത്തിലുളള റേഷന്‍ കാര്‍ഡുടമകള്‍ക്ക് ജൂലൈ മാസം സാധാരണ റേഷന് പുറമെ  പി എം ജി കെ വൈ  സ്‌കീമിലൂടെ  കാര്‍ഡില്‍ ഉള്‍പ്പെട്ട ഓരോ അംഗത്തിനും  4 കി ഗ്രാം അരിയും 1 കി ഗ്രാം  ഗോതമ്പും  സൗജന്യമായി  ലഭിക്കും.

മെയ് ജൂണ്‍, മാസങ്ങളില്‍ എന്‍.പി.സ് , എന്‍.പി.എന്‍.എസ്   (നീല, വെളള) വിഭാഗ ങ്ങള്‍ക്കുളള സ്പെഷ്യല്‍ അരി വാങ്ങാത്ത കാര്‍ഡുടമകള്‍ക്ക്  കിലോ ഗ്രാമിന് 15 രൂപ നിരക്കില്‍  പരമാവധി 20 കിലോഗ്രാം അരി ജൂലൈ 30 വരെ ലഭിക്കും. ആധാര്‍ ലിങ്ക് ചെയ്യാത്തവര്‍ റേഷന്‍ കാര്‍ഡുകളില്‍ ആധാര്‍ ലിങ്ക് ചെയ്യണം.
 
വിവാഹം കഴിഞ്ഞവരുടെയും മരണപ്പെട്ടവരുടേതും ഒന്നിലധികം റേഷന്‍ കാര്‍ഡുകളില്‍  ഉള്‍പ്പെട്ടവരുടേതും  പേരുകള്‍ റേഷന്‍ കാര്‍ഡുകളില്‍ നിന്നും നീക്കം  ചെയ്യണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.